ഉണ്ണി മുകുന്ദൻ
കൊച്ചി: തന്റെ നിര്‍മാണ കമ്പനിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ വിശദീകരണവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങളുടെ പരിശോധനയ്ക്കാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.
"ഞാനൊരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിരുന്നു. ഞാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് മേപ്പടിയാന്‍. അതിന്റെ വരുമാനത്തിന്റെ സ്രോതസ്സ് അറിയാനാണ് എത്തിയത്. ഞാന്‍ കണക്കുകള്‍ കൃത്യമായി നല്‍കിയിട്ടുണ്ട്"- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് മേപ്പടിയാന്‍. അതിന്റെ പണമിടപാടുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഇ.ഡിക്ക് ലഭിച്ചിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ 11 മണിയോടെ ഒറ്റപ്പാലത്തെ വീടിനോട് ചേര്‍ന്നുള്ള ഓഫീസിലേക്ക് ഇ.ഡി. സംഘം എത്തിയത്. രണ്ട് കാറുകളിലായാണ് ഇവരെത്തിയത്. സംഘം രണ്ട് മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ഇ.ഡി. കൊച്ചി-കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.
Content Highlights: Unni Mukundan reacts directorate raid at his production company, Meppadiyan Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..