ഈ ചില്ലു കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ? ഇത് 'ഷെഫീക്കിന്റെ സന്തോഷം'


1 min read
Read later
Print
Share

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും ബാദുഷ എൻഎമ്മും ചേർന്നാണ് നിർമാണം.

Photo | Facebook, Unni Mukundan

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഷഫീക്കിന്റെ സന്തോഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനൂപ് പന്തളം ആണ്. ചിത്രത്തിന്റെ കഥയും അനൂപ് തന്നെയാണ്.

ചിത്രത്തിന്റെ ഒരു പോസ്റ്ററാണ് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടത്. ഒരു നാടൻ ചായക്കടയുടെ കൗണ്ടറാണ് പോസ്റ്ററിലുള്ളത്. കടയുടെ ചുമരിലെ വാക്കുകളാണ് ശ്രദ്ധേയം. ഈ ചില്ലുകൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ എന്നാണ് ചുമരിലെ എഴുത്ത്.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും ബാദുഷ എൻഎമ്മും ചേർന്നാണ് നിർമാണം. ഷാൻ റഹ്മാൻ സം​ഗീതം നിർവഹിക്കുന്നു. എൽദോ ഐസക്ക് ആണ് ഛായാ​ഗ്രഹണം.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പുറത്ത് വിടും.

മേപ്പടിയാൻ ആണ് ഉണ്ണിയുടേതായി പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുന്ന പുതിയ ചിത്രം. നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഞ്ജു കുര്യനാണ് നായികയായെത്തുന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു.

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്‌

content highlights : Unni Mukundan new movie shefeekkinte Santhosham dIrected by anup pandalam

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Naseeruddin shah

1 min

കേരളാ സ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, നമ്മൾ സഞ്ചരിക്കുന്നത് നാസി ജർമനിയുടെ വഴിയേ -നസറുദ്ദീൻ ഷാ

Jun 1, 2023


wrestlers protest suraj venjaramoodu

1 min

'മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല'; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

May 31, 2023


Kolla

'തിങ്കളാഴ്ച രാവിലെ പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു, അപ്പോൾ മോഷണം നടന്നതെപ്പോഴായിരിക്കും?'|Trailer

Jun 1, 2023

Most Commented