ന്മദിനത്തിൽ ആരാധകർക്ക് സമ്മാനമായി ബിഗ് ബജറ്റ് ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദൻ. ബ്രൂസ് ലീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്. മല്ലു സിങ്ങിന്റെ വിജയത്തിന് ശേഷം വൈശാഖും ഉണ്ണിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്

മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ മുൻനിര താരങ്ങളെല്ലാം ചേർന്നാണ് സോഷ്യൽ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

'ഉണ്ണി മുകുന്ദൻ ഫിലിംസി'ന്റെ ബാനറിൽ ഉണ്ണി തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഉണ്ണിയുടെ കമ്പനിയുടെ ആദ്യ നിർമ്മാണ സംരംഭമാണ് ബ്രൂസ് ലീ. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്.

Presenting the motion poster of the movie #BruceLee, a mass action entertainer, starring Unni Mukundan, directed by...

Posted by Mammootty on Monday, 21 September 2020

ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അടുത്ത വർഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ.

Content Highlights : Unni mukundan new big budget movie Bruce Lee directed by Vysakh