നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ ഈയിടെ പുറത്തിറങ്ങിയ' കണ്ണില്‍ മിന്നും ' എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. കാര്‍ത്തിക്,നിത്യ മാമെന്‍ എന്നിവരാണ് ഗാനം ആലപിച്ചത്.

ജോ പോള്‍ എഴുതിയ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം പകരുന്ന ഗാനമായിരുന്നു അത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ്  ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു.  ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം- രാഹുല്‍ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പോസ്റ്റര്‍ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Content Highlights: Unni Mukundan Meppadiyan Movie second look poster