Unni Mukundan
ഉണ്ണിമുകുന്ദൻ നായകനായെത്തുന്ന മേപ്പടിയാൻ ജനുവരി 14ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. നവാഗതനായ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് തന്നെയാണ് നിർമിക്കുന്നത്.
മേപ്പടിയാൻ റിലീസിനോട് അനുബന്ധിച്ച് ജനുവരി ഒന്നു മുതൽ ജനുവരി 10 വരെ കാസർകോട് നിന്ന് തിരുവനന്തപുരം വരെ റോഡ് ഷോ സങ്കടിപ്പിക്കുന്നു. ഒരു എൽഇഡി വാഹനവും, രണ്ടു മേപ്പടിയാൻ ബ്രാൻഡഡ് വാഹനങ്ങളുടെയും അകമ്പടിയോടെയാണ് യാത്ര.
വിവിധ ജില്ലകളിലെ ഉണ്ണി മുകുന്ദൻ ഫാൻസ് ഒപ്പം ചേരുന്നു. മേപ്പടിയാൻ സിനിമയുടെ റിലീസ് അനുബന്ധിച്ചുള്ള പ്രൊമോഷന്റെ ഭാഗമായാണ് നടത്തുന്നത്. മേപ്പടിയാന്റെ ട്രെയ്ലർ, പാട്ടുകൾ എൽഇഡി വണ്ടിയിൽ കാണുന്നതിനോടൊപ്പം സമ്മാനങ്ങളും നേടാം.
ഈ റോഡ് ഷോയിൽ ഉണ്ണി മുകുന്ദനും നിങ്ങളുടെ ഇഷ്ട താരങ്ങളും പങ്കെടുക്കുന്നു. നിങ്ങൾക്കും ഇതിൽ പങ്കാളികളാകാം. കൂടുതൽ വിവരങ്ങൾക്ക് മേപ്പടിയാന്റെ ഒഫീഷ്യൽ പേജ് സന്ദർശിക്കുക.
Content Highlights : Unni Mukundan Meppadiyan movie road show contest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..