ഉണ്ണി മുകുന്ദൻ
മേപ്പടിയാന് ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ക്കെതിരേ നടന് ഉണ്ണി മുകുന്ദന്. വളരെ മികച്ച അഭിപ്രായത്തോടുകൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ വ്യാജ പതിപ്പുകള്‍ ഇറങ്ങിയെന്ന് കേള്‍ക്കുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണെന്ന് ഉണ്ണി മുകുന്ദന് കുറിച്ചു. നാല് വര്‍ഷത്തെ കഠിനാധ്വാനമാണ് ചിത്രം, സംവിധായകനും തനിക്കുമുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. പൈറസിക്ക് എതിരേ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹമുണ്ട്. എന്നിരുന്നാലും മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നുവെന്ന് ഉണ്ണി മുകുന്ദന് കുറിച്ചു.
ഉണ്ണി മുകുന്ദന്റെ കുറിപ്പ്
4 വര്‍ഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സില്‍ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് 'മേപ്പടിയാന്'! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററില്‍ നിന്നും പിന്‍വാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകുംവിധം പ്രൊമോഷന്‍സ് ചെയ്ത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുമ്പോള്‍ കേള്‍ക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടില്‍ ഇരുന്നു കാണുന്നു എന്ന്.
കോവിഡ് ബാധിച്ച് തിയേറ്ററില്‍ വരാന്‍ പറ്റാത്തവര്‍ ഉണ്ടാകും. എന്നിരുന്നാലും മോറല്‍ എത്തിക്സ് വെച്ചിട്ട് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടില്‍ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയില്‍ ആണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്നതാന്നെന്നും ഓര്‍ക്കണം. ഒരുപാട് മുതല്‍മുടക്കില്‍ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും.
സിനിമയെ ആത്മാര്‍ത്ഥമായി സ്നേഹിച്ചു മുതല്‍മുടക്കിയ ഞാനും, വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകന് വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാന്‍ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി.
ഇന്ന് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലായിരുന്നു. നാളെ തിങ്കള്‍ തൊട്ട് മേപ്പടിയാന് 138 ഇല് പരം തീയേറ്ററുകളില്‍ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വീണ്ടും നന്ദി.
Content Highlights: Unni Mukundan, Meppadiyan Movie, actor slams pirated prints of Meppadiyan, vishnu Mohan Film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..