മുഖ്യമന്ത്രിക്കൊപ്പം ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം
മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ. ദുബായിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ഉണ്ണി തന്നെയാണ് ഇക്കാര്യം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കാനായതിലെ സന്തോഷവും ഉണ്ണി പങ്കുവെച്ചു. മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഓർമകളിലൊന്നാണിതെന്ന് ചിത്രങ്ങൾക്കൊപ്പം ഉണ്ണി കുറിച്ചു. ഇങ്ങനെയൊരു കൂടിക്കാഴ്ച ഏർപ്പെടുത്തിയതിന് ജോൺ ബ്രിട്ടാസ് എം.പിക്ക് നന്ദി പറയുന്നു. സംസ്ഥാനത്തിന്റെ ഏത് ആവശ്യത്തിനും താൻ ഒപ്പമുണ്ടാകുമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സൗകര്യം പോലെ തന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാൻ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ഉണ്ണി എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നല്ല ആരോഗ്യമുണ്ടാകട്ടെയെന്നും ഊർജസ്വലതയോടെ പ്രവർത്തിക്കാനാകട്ടെയെന്നും താരം ആശംസിച്ചു.
ദുബായിലെ എക്സ്പോ 2020-ൽ ഉണ്ണി മുകുന്ദൻ നിർമിച്ച് നായകനായ മേപ്പടിയാൻ പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യൻ പവലിയനിലെ ഫോറം ലെവൽ 3-ൽ ഈ മാസം ആറിന് വൈകിട്ടാണ് പ്രദർശനം. ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്രം ദുബായ് എക്സ്പോ 2020-ൽ പ്രദർശിപ്പിക്കുന്നത്.
Content Highlights: unni mukundan meets pinarayi vijayan, meppadiyan movie, dubai expo 2020
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..