ഉണ്ണി മുകുന്ദന്‍ നായകനാകുന്ന 'മാളികപ്പുറം'; ടെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി


ഉണ്ണി മുകുന്ദൻ, മാളികപ്പുറം എന്ന സിനിമയുടെ പൂജ ചടങ്ങിൽ നിന്നും

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മാളികപ്പുറം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി പുറത്തുവിട്ടു. വിഷ്ണു ശശി ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് എരുമേലി ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ നടന്നു. ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർവഹിച്ചു. എസ്. സുദർശൻ ഫസ്റ്റ് ക്ലാപ്പ് അടിച്ചു.രാഹുൽ ഈശ്വർ, സന്ദീപ് വാര്യർ എന്നിവർ ചിത്രത്തിന്റെ പൂജാവേളയിൽ പങ്കെടുത്തു.

നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിങ്ങും വിഷ്ണുവാണ് ചെയ്യുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കഡാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ (ടൈറ്റിൽ ക്യാരക്ടർ) ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഉണ്ണി മുകുന്ദന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായ രണ്ട് വലിയ ചിത്രങ്ങളാണ് മല്ലുസിംഗും മാമാങ്കവും. മല്ലുസിംഗ് നിര്‍മ്മിച്ചത് ആന്റോ ജോസഫായിരുന്നു. മാമാങ്കത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും. ഇവരുടെ സംയുക്ത സംരംഭത്തിലും ഉണ്ണിമുകുന്ദന്‍ നായകന്‍ ആകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് "മാളികപ്പുറം" എന്ന ചിത്രം പറയുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം -രഞ്ജിൻ രാജ്, വരികൾ -സന്തോഷ് വർമ്മ, ആർട്ട് -സുരേഷ് കൊല്ലം, മേക്കപ്പ് -ജിത്ത് പയ്യന്നൂർ, കോസ്റ്റ്യൂം -അനിൽ ചെമ്പൂർ, ആക്ഷൻ കൊറിയോഗ്രാഫി -കനൽ കണ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ -സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -രജിസ് ആന്റണി, ക്രിയേറ്റീവ് ഡയറക്ടർ -ഷംസു സെയ്‌ബ, അസോസിയേറ്റ് ഡയറക്ടർ -ജിജോ ജോസ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് -അനന്തു പ്രകാശൻ, ബിബിൻ എബ്രഹാം, സ്റ്റിൽസ് -രാഹുൽ ടി, പി ആർ ഒ -മഞ്ജു ഗോപിനാഥ്.

ശബരിമലയും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.


Content Highlights: unni mukundan malikappuram film begins title poster launched by Mammootty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented