-
ആരാധകരുടെ പ്രിയപ്പെട്ട മസിലളിയനാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ യുവ നടന്മാരില്‍ ഏറ്റവുമധികം ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന നടനും ഉണ്ണിയാണ്. എന്നാല്‍ ഉണ്ണിയുടെ പുത്തന്‍ ഗെറ്റപ്പ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. സിക്‌സ് പാക് ശരീരത്തില്‍ നിന്ന് മാറി കുടവയറുമായി നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പുതിയ ചിത്രമായ മേപ്പടിയാന് വേണ്ടിയാണ് ഈ ഗെറ്റപ്പ് ചെയ്ഞ്ച്.
ഉണ്ണി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്
നമസ്‌കാരം,
ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാന്‍ 11 മാസം വേണ്ടി വന്നു.
ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തില്‍ ഏറ്റിയവര്‍ക്കും, സ്വീകരിച്ചവര്‍ക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കര്‍ക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസില്‍സ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ നിങ്ങള്‍ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.
'മേപ്പടിയാന്‍' എന്ന അടുത്ത ചിത്രത്തിലെ നായകന്‍ ജയകൃഷ്ണന്‍ ഒരു നാട്ടിന്‍പുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങള്‍ക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.
എന്റെ ഓരോ വിജയങ്ങള്‍ക്ക് പിന്നിലും നിങ്ങള്‍ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തില്‍ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ??
ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് 'മേപ്പടിയാന്‍' എന്ന ചിത്രത്തില്‍ യാതൊരു തരത്തിലുള്ള ആക്ഷന്‍ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകര്‍ക്കും, യുവാക്കള്‍ക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും.
Content Highlights : Unni Mukundan Makeover for New Movie Meppadiyan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..