ഉണ്ണി മുകുന്ദൻ | Photo: Facebook.com|IamUnniMukundan
മലയാളത്തിന്റെ പ്രിയ നടൻ ഉണ്ണി മുകുന്ദന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം . ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്. എന്നാൽ എല്ലാ ആശംസകൾക്കും മീതെയായി ഒരു കിടിലൻ ജന്മദിന സമ്മാനം നൽകി ഉണ്ണിയെ ഞെട്ടിച്ചിരിക്കുകയാണ് താരത്തിന്റെ ആരാധകരായ രഞ്ജിത്തും സംഘവും.
ഉണ്ണി ആദ്യമായി വാങ്ങിയ പൾസർ 150cc ബൈക്ക് മോഡിഫൈ ചെയ്ത് കിടിലനാക്കിയാണ് രണ്ടര വർഷങ്ങൾക്കിപ്പുറം താരത്തിന് സമ്മാനമായി നൽകിയത്. ഏകദേശം 2.5 വർഷങ്ങൾ മുൻപാണ് ഫാൻസ് സംഘത്തിലെ പാവപ്പെട്ട ഒരു യുവാവിന് ജോലിക്ക് പോകുന്നതിനായി താരത്തിന്റെ ശേഖരത്തിലുള്ള ബൈക്കുകളിൽ ഏതെങ്കിലും നൽകുമോ എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഉണ്ണിയെ സമീപിക്കുന്നത്.
താൻ ആദ്യമായി സമ്പാദിച്ച പൾസർ ബൈക്ക് ആണ് താരം ആരാധകന് നൽകിയത്. ഈ ബൈക്ക് ആണ് ഇപ്പോൾ പുത്തനാക്കി താരത്തിന് തന്നെ പ്രിയ അനുജന്മാർ സമ്മാനിച്ചത്. തന്റെ ആരാധകർക്ക് നന്ദി പറഞ്ഞു കൊണ്ട് ഉണ്ണി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
To begin with, I thank everyone for their wishes and prayers. My heart is full of gratitude. I strongly believe that...
Posted by Unni Mukundan on Tuesday, 22 September 2020
Content Highlights : Unni Mukundan Fans gifts him modified version of Pulsar Bike


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..