
ഉണ്ണി മുകുന്ദൻ | ഫോട്ടോ: ഷാഫി ഷക്കീർ മാതൃഭൂമി
മേപ്പടിയാൻ ചിത്രത്തിന്റെ പ്രചരണാർത്ഥം നടി മഞ്ജു വാര്യരിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.
ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഉണ്ണി മുകുന്ദൻ പോസ്റ്റിൽ പറയുന്നു. പ്രചരിക്കുന്നത് അനാവശ്യ വാർത്തകളാണെന്നും താരം കുറിച്ചു.
മേപ്പടിയാൻ ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റ് ചിത്രം റിലീസ് ചെയ്തതിന് ശേഷം മഞ്ജു വാര്യരുടെ ഫെയ്സ്ബുക്കിൽ നിന്നും പിൻവലിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ പ്രമേയത്തിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിവാദങ്ങളും സോഷ്യൽ മീഡിയ ചർച്ചകളും ഉയർന്നുവന്ന അവസരത്തിലാണ് ഈ പോസ്റ്റ് അപ്രത്യക്ഷമായത്.
ഈ സംഭവത്തിലാണ് വിശദീകരണവുമായി മേപ്പടിയാനിലെ നായകനും നിർമാതാവുമായ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തിയത്.
Content Highlights: unni mukundan facebook post, meppadiyan, manju warrier
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..