ലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് യുവതാരം ഉണ്ണി മുകുന്ദന്‍. 'സിനിമയിലെ ഗുരുനാഥന്‍,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങള്‍ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകള്‍ പകര്‍ന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യന്‍' ഉണ്ണി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 

ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സിനിമയിലെ ഗുരുനാഥന്‍,കൈ പിടിച്ചു കേറ്റിയത് ഒരു സുഹൃത്തിനെ പോലെ ,ഉപദേശങ്ങള്‍ തന്നത് ഒരു ചേട്ടനെ പോലെ,പ്രോത്സാഹിപ്പിച്ചത് സ്വന്തം വീട്ടിലെ കാരണവരെ പോലെ,അങ്ങനെ സിനിമയിലെ പോലെ തന്നെ എന്റെ ജീവിതത്തിലും ഒരുപാട് റോളുകള്‍ പകര്‍ന്നാടിയിട്ടുണ്ട് ഈ വലിയ മനുഷ്യന്‍.

ബോംബെ മാര്‍ച്ചിലെ ഷാജഹാന്‍ മുതല്‍ മാമാങ്കത്തിലെ ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രം വരെ അങ്ങ് എന്നില്‍ അര്‍പ്പിച്ച വിശ്വാസം ആണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്.എന്നും ഇങ്ങനെ ഓരോ പിന്തുണയുമായി എനിക്കൊപ്പം മമ്മുക്ക ഉണ്ടായിരുന്നു. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ ആവില്ല മമ്മുക്ക അങ്ങയെ,ഈ അനിയന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍..

Mammootty

Content Highlights : Unni Mukundan Birthday Wishes To Mammootty