ജിയോ ബേബി, ഉണ്ണി മുകുന്ദൻ
ശിവഗിരി തീര്‍ത്ഥാടന കാലത്ത് ഐസ്ക്രീമും നാരങ്ങവെള്ളവും വിറ്റ പെണ്‍കുട്ടിയില്‍ നിന്ന് വര്‍ക്കല സബ്ബ് ഇന്‍സ്പെക്റ്റര്‍ പദവിയിലെത്തിയ ആനി ശിവയെ പ്രശംസിച്ച് നടന് ഉണ്ണി മുകുന്ദന് പങ്കുവെച്ച കുറിപ്പിനെ വിമര്‍ശിച്ച് സംവിധായകന് ജിയോ ബേബി.
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന് കുറിച്ചത്. ഈ 'വലിയപൊട്ട്' പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്.
'പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്'- എന്ന് ജിയോ ബേബി കുറിച്ചു. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ശക്തമായ സ്ത്രീപക്ഷചിത്രവുമായി രംഗത്ത് വന്ന സംവിധായകനാണ് ജിയോ ബേബി.

ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ഡബ്യൂസിസി അടക്കമുള്ള സംഘടനകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന തരത്തില്‍ വ്യാഖ്യാനം ഉയരുന്നുണ്ട്. സ്ത്രീകളുടെ പൊട്ടിന്റെ വലിപ്പത്തില്‍ പോലും ഇടപെടുന്ന പുരുഷമേധാവിത്വമനോഭാവത്തില് മാറ്റം വരണമെന്നും വിമര്‍ശകര്‍ കുറിക്കുന്നു.
Content Highlights: unni mukundan annie siva facebook post about Jeo Baby Reaction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..