എന്റെ നാരായണിയുടെ പോസ്റ്റർ
അഥിതി രവിയും ഉണ്ണിമുകുന്ദനും ആദ്യമായി ഒന്നിച്ച് പ്രധാനവേഷങ്ങളിൽ എത്തുന്ന ഹ്രസ്വചിത്രമായ എന്റെ നാരായണിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും. ഉണ്ണിമുകുന്ദൻ, ജയസൂര്യ , സണ്ണി വെയ്ൻ , അഥിതി രവി, പൂർണിമ ഇന്ദ്രജിത് , മിയ ജോർജ് , പാരീസ് ലക്ഷ്മി എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ ആയിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
കോവിഡ് സാഹചര്യത്തിൽ സംഭവിക്കുന്ന ഒരു സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമായാണ് കഥ നീങ്ങുന്നത്.
മ്യൂസിക്കിന് വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങിയ അരുൺ മുരളീധരൻ ആണ് പശ്ചാത്തല സംഗീതം. ചിത്രത്തിൽ ഒരു പാട്ടും അരുൺ മുരളീധരൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. നിരവധി പ്രമുഖരുടെ കൂടെ മുഖ്യ ഛായഗ്രഹണ സഹായിയായി പ്രവർത്തിച്ച കിരൺ കിഷോറാണ് ഛായഗ്രഹണംണ. എഡിറ്റിംഗ് ജിബിൻ ജോയ്, സൗണ്ട് മിക്സിങ് ഷിബിൻ സണ്ണി, ആർട്ട് ഡയറക്ടർ ഭരതൻ ചൂരിയോടൻ എന്നിങ്ങനെയാണു അണിയറ പ്രവർത്തകർ. യൂട്യൂബ് ചാനൽ ആയ 123മ്യൂസിക്സിൽ മാർച്ച് അവസാന വാരത്തോടെ ചിത്രം റിലീസ് ചെയ്യും.

Content Highlights: Unni Mukundan Aditi Ravi Ente Narayani First Look Poster Malayalam Short Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..