പന്തളത്തെത്തിയ ഉണ്ണി മുകുന്ദൻ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സ്ക്രീൻഗ്രാബ് | മാതൃഭൂമി ന്യൂസ്
പന്തളം: പന്തളം ക്ഷേത്രത്തിലെത്തി മാളികപ്പുറം സിനിമയുടെ താരങ്ങളും അണിയറപ്രവർത്തകരും. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരവേയാണ് ഉണ്ണി മുകുന്ദനും ബാലതാരങ്ങളും അടക്കമുള്ളവർ പന്തളത്തെത്തിയത്. ക്ഷേത്രദർശനത്തിനെത്തിയവരടക്കം നിരവധി പേർ ചേർന്ന് ഇവരെ സ്വീകരിച്ചു.
ആരാധ്യദേവനായ അയ്യപ്പനെ കാണാൻ എട്ടുവയസുകാരി നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഷോകൾ ഹൗസ്ഫുള്ളാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ, അയ്യപ്പന്റെ സിനിമയാണ്. അത് അങ്ങനെത്തന്നെയാവേണ്ടതായിരുന്നുവെന്നും ഉണ്ണി കൂട്ടിച്ചേർത്തു.
സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയിൽ ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവരും സന്തോഷം പങ്കുവെച്ചു. പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമയുടെ നേതൃത്വത്തിൽ സിനിമാ പ്രവർത്തകരെ ആദരിച്ചു. തുടർന്ന് ക്ഷേത്രത്തിലെ അന്നദാനം ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
നേരത്തേ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ അറിയുന്നതിന് പന്തളം കൊട്ടാരം പ്രതിനിധികൾ എരുമേലിയിൽ എത്തിയിരുന്നു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നിവയുടെ ബാനറിൽ പ്രിയ വേണു, നീറ്റ പിന്റോ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
Content Highlights: unni mukundan about malikappuram, malikappuram team visited panthalam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..