അങ്ങനെ ഒരവസ്ഥയിലൂടെ കടന്നുപോകുകയായിരുന്നെന്ന് അവർ പറഞ്ഞിരുന്നില്ല; സാമന്തയേക്കുറിച്ച് ഉണ്ണി മുകുന്ദൻ


രോ​ഗത്തേക്കുറിച്ച് സാമന്തയുടെ പോസ്റ്റ് കണ്ടപ്പോൾ വിഷമം തോന്നി. മയോസിറ്റിസിനെ തോൽപ്പിച്ച് നല്ല ആരോ​ഗ്യത്തോടെ അവർ തിരിച്ചുവരുമെന്നും ഉണ്ണി കൂട്ടിച്ചേർത്തു.

സാമന്ത, ഉണ്ണി മുകുന്ദൻ | ഫോട്ടോ: www.instagram.com/samantharuthprabhuoffl/, ഷാഫി ഷക്കീർ | മാതൃഭൂമി

ന്റെ പുതിയ ചിത്രമായ യശോദയുടെ റിലീസിന് മുന്നോടിയായുള്ള പ്രചാരണത്തിരക്കുകളിലാണ് നടി സാമന്ത. നേരത്തേ താൻ മയോസിറ്റിസ് എന്ന രോ​ഗത്തിന്റെ പിടിയിലാണെന്ന് അവർ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സാമന്തയുടെ അർപ്പണബോധത്തെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് യശോദയിലെ അവരുടെ സഹതാരവും മലയാളികളുടെ പ്രിയനടനുമായ ഉണ്ണി മുകുന്ദൻ.

തന്റെ രോ​ഗാവസ്ഥയേക്കുറിച്ച് സാമന്ത സെറ്റിൽ ആരോടും പറഞ്ഞിരുന്നില്ലെന്ന് ഉണ്ണി മുകുന്ദൻ ഓർത്തെടുത്തു. വളരെ പ്രൊഫഷണലാണ് സാമന്ത. അതുപോലൊരു രോ​ഗവുമായി പോരാടുകയാണ് താനെന്ന് അവർ ഒരിക്കലും തുറന്നുപറഞ്ഞിരുന്നില്ല. രോ​ഗത്തേക്കുറിച്ച് സാമന്തയുടെ പോസ്റ്റ് കണ്ടപ്പോൾ വിഷമം തോന്നി. മയോസിറ്റിസിനെ തോൽപ്പിച്ച് നല്ല ആരോ​ഗ്യത്തോടെ അവർ തിരിച്ചുവരുമെന്നും ഉണ്ണി കൂട്ടിച്ചേർത്തു.



"വളരെയധികം അർപ്പണബോധവും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന നടിയാണ് സാമന്ത. സംഘട്ടനങ്ങളും വൈകാരികരം​ഗങ്ങളും ഉൾപ്പെടെ യശോദ എന്ന വേഷത്തിനായി നന്നായിത്തന്നെ തയ്യാറെടുത്തിരുന്നു. സെറ്റിലെ സഹപ്രവർത്തകരുമായി നല്ല രീതിയിൽത്തന്നെ ഇടപഴകി. ഒരു ആക്ഷൻ രം​ഗത്തേക്കുറിച്ച് ഞങ്ങൾ ഒരുമിച്ച് ചർച്ച ചെയ്തിരുന്നു". ഉണ്ണി മുകുന്ദൻ പറഞ്ഞു.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന യോശദയിൽ വാടക ​ഗർഭം ധരിക്കുന്ന യുവതിയായാണ് സാമന്ത എത്തുന്നത്. ഡോക്ടറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ. വലിയ മുതൽമുടക്കിൽ ഹരി-ഹരീഷ് ടീം സംവിധാനം ചെയ്ത ചിത്രത്തിൽ യാനിക് ബെൻ ആണ് സംഘട്ടനസംവിധാനം.

പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്. ചിത്രം ഈ മാസം 11-ന് തിയേറ്ററുകളിലെത്തും.

Content Highlights: unni mukundan about actress samantha's dedication, yashoda movie, samantha ill health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented