'പെരിങ്ങോടന്റെ ഹൃദയ നിവേദ്യത്തിന് ശബ്ദം നൽകിയ എംജി രാധാക്യഷ്ണൻ എന്ന അതുല്യ പ്രതിഭ'


ആ ഗാനം ഏറ്റവും മനോഹരമായി ആലപിച്ച് ഇന്നും ആ ഗാനത്തിലൂടെ ഈ കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ സംഗീത ഇതിഹാസം

-

മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നാണ് രഞ്ജിത്തിന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദേവാസുരം. മം​ഗലശേരി നീലകണ്ഠൻ എന്ന അവതാരം പിറവിയെടുത്ത ചിത്രം.

എം.ജി രാധാകൃഷ്ണൻ ഒരുക്കിയ ചിത്രത്തിലെ ​ഗാനങ്ങളും ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ ചിത്രത്തിലെ "വന്ദേ മുകുന്ദ ഹരേ"......എന്ന ​ഗാനത്തെക്കുറിച്ച് ​ഗായകൻ ഉണ്ണി മേനോൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. നൊമ്പരമുണർത്തുന്ന ആ ഗാനം തന്റെ ശബ്ദ ശകലത്തിൽ അവതരിപ്പിച്ചാണ് ഓർമകളായി മാറി ഇന്നും ഹൃദയത്തിൽ ജീവിക്കുന്ന പ്രിയപ്പെട്ട അനുഗ്രഹീത കലാകാരൻമാർക്ക് ഉണ്ണി മേനോൻ കണ്ണീർ പ്രണാമം അർപ്പിക്കുന്നത്. സം​ഗീത സംവിധായകൻ എംജി രാധാകൃഷ്ണന്റെ ചരമ ദിനവും ഇന്നാണ്.

ഉണ്ണി മേനോൻ പങ്കുവച്ച കുറിപ്പ്

ഐ. വി ശശി സംവിധാനം നിർവഹിച്ച രഞ്ജിത്തിന്റെ തിരക്കഥയിൽ എഴുതപ്പെട്ട 'ദേവാസുരം' എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമയും അതിലെ ലാലേട്ടൻ അഭിനയിച്ച് ജീവൻ നൽകിയ 'നീലകണ്ഠൻ 'എന്ന കരുത്തുറ്റ കഥാപാത്രത്തെയും മലയാളികൾ ഒരിക്കലും മറക്കില്ല.........

ദേവനായും അസുരനായും അഭിനയ ഇതിഹാസം നിറഞ്ഞാടിയ ഈ കഥാപാത്രം മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പക്വതയാർന്ന അഭിനയം കാഴ്ചവച്ച മോഹൻലാൽ എന്ന നടനോട് അല്ലാതെ 'നീലകണ്ഠൻ' എന്ന കഥാപാത്രത്തെ മറ്റൊരാളോട് പോലും താരതമ്യം ചെയ്യാൻ ഒരിക്കലും നമുക്കാവാത്ത വിധം അത്രമേൽ മഹത്തായഅഭിനയ മുഹൂർത്തങ്ങളിലൂടെ സൂക്ഷ്മമായ അഭിനയ പാടവത്തിലൂടെ പ്രേഷകരെ കയ്യിലെടുത്ത് അവരുടെ മനസ്സിൽ നീലകണ്ഠനിലെ അസുര ഭാവത്തേയും ദേവനായി മഹത്വവത്കരിച്ച സിനിമ.....

നീലകണ്ഠനിലെ നന്മകളെ തിരിച്ചറിയുന്ന രേവതി അവതരിപ്പിച്ച ഭാനുമതി എന്ന കഥാപാത്രവും, വാര്യരായി അതി ഗംഭീരമായി അഭിനയിച്ച് തകർത്ത ഇന്നസെന്റും, നമ്മുടെ മനസ്സിലെന്നും ശക്തനായ വില്ലൻ കഥാപാത്രമായി ഇന്നും ജീവിക്കുന്ന നെപ്പോളിയൻ അഭിനയിച്ച് ഫലിപ്പിച്ച മുണ്ടയ്ക്കൽ ശേഖര നും ,പെരിങ്ങോടനായി അഭിനയിച്ചഒടുവിൽ ഉണ്ണികൃഷ്ണനും സിനിമയ്ക്ക് മാറ്റുകൂട്ടുന്ന കഥാപാത്ര സൃഷ്ടി തന്നെയാണ്....... ഒരു പക്ഷേ കഥയേക്കാൾ മികച്ച കഥാപാത്രങ്ങൾ.........

ഒടുവിൽ ഉണ്ണിക്കൃഷ്ണൻ എന്ന അനുഗ്രഹീത കലാകാരനെയും അതോടൊപ്പം എംജി രാധാകൃഷ്ണൻ എന്ന സംഗീത പ്രതിഭയെയും നാം എന്നും ഹൃദയത്തോട് ചേർത്തു നിർത്തുന്നതിന് പ്രധാന കാരണമായ നമ്മുടെ മിഴികളെ ഈറനണിയിക്കുന്ന ഒരു ഗാനം ഈ ചിത്രത്തിൽ ഉണ്ട്... ഇന്നും ഈ ഗാനംനേരിയ നൊമ്പരത്തോടെയും മനസ്സിലൊരു വിങ്ങലോടെയും അല്ലാതെ നമുക്ക് ഓർക്കാനാവില്ല. അതി സൂക്ഷ്മമായ അഭിനയം വികാരനിർഭരമായ മുഹൂർത്തങ്ങളിലൂടെ അഭിനയിച്ചു ജീവിക്കയായിരുന്നു ഈ ഗാനത്തിൽ ഉടനീളം പെരിങ്ങോടനും നീലകണ്ഠനും.

തന്റെ സുഹൃത്തായ നീലകണ്ഠന്റെ വീട്ടുപടിക്കൽ എത്തി പെരിങ്ങോടൻ തന്റെ ഹൃദയ നിവേദ്യമായ ഒരു ഗാനം സുഹൃത്തിനായി സമർപ്പിക്കയാണ്. തന്റെ സുഹൃത്തിനെ മുറിവേറ്റ അവസ്ഥയിൽ കാണാൻ കഴിയാത്ത വിങ്ങലും വേദനയും സ്നേഹവും എല്ലാം ദൈന്യത നിറഞ്ഞ ആ കണ്ണുകളിലുടെയും സൂക്ഷ്മമായ ശരീര ഭാഷകളിലുടെയും അഭിനയിച്ച് ഫലിപ്പിക്കയായിരുന്നു.. ആ ഗാനത്തിലെ വരികളിലൂടെ ആ ശബ്ദത്തിലൂടെ നമുക്ക് ആ വേദന പലപ്പോഴും നീലകണ്ഠനോടൊപ്പം തിരിച്ചറിയാൻ കഴിയുന്നു. അവിടെയാണ് നാം നീലകണ്ഠനെ സ്നേഹിച്ചു തുടങ്ങുന്നത്

"എനിക്ക് തരാൻ ,....തന്നോട് പറയാൻ,...... എന്റെ കയ്യിൽ ഒന്നുമില്ലടോ നീലകണ്ഠാ. നവാമുകുന്ദന് കൊടുത്തതിന്റെ ബാക്കി ഇത്തിരി നിവേദ്യമുണ്ട് അതിന്നാ. സ്വീകരിക്കാ" എന്നു പറയുമ്പോൾ നമ്മുടെ മനസ്സിലും നീലകണ്ഠനോട് അനുകമ്പയും ആരാധനയും തോന്നും വിധം തൻമയത്വത്തോടെ സൂക്ഷ്മമായി വികാരങ്ങളുടെ വേലിയേറ്റം പ്രേഷകമനസ്സിൽ സൃഷ്ടിച്ച് സ്വാഭാവിക പരിണാമത്തിലൂടെ കഥാപാത്രങ്ങൾ വ്യത്യസ്ത തലങ്ങളിലേക്ക്കടന്നു ചെല്ലുന്നു. പെരിങ്ങോടന്റെ ഹൃദയ നിവേദ്യത്തിന് ശബ്ദം നൽകിയ എംജി രാധാക്യഷ്ണൻ എന്ന അതുല്യ പ്രതിഭയെയും നാം ആത്മാവിൽ കുടിയിരുത്തിയിരിക്കുന്നതിന്റെ കാരണവും അത് തന്നെ... ആ ഗാനം ഏറ്റവും മനോഹരമായി ആലപിച്ച് ഇന്നും ആ ഗാനത്തിലൂടെ ഈ കഥാപാത്രങ്ങൾക്ക് അമരത്വം നൽകിയ സംഗീത ഇതിഹാസം...............

നിങ്ങളോരോരുത്തരുടെയും മനസിനെ അത്രമേൽ ആഴത്തിൽ സ്പർശിച്ച നൊമ്പരമുണർത്തുന്ന ആ ഗാനം എന്റെ ശബ്ദ ശകലത്തിൽ പ്രിയപ്പെട്ട നിങ്ങൾക്കായിതാ............

ഓർമകളായി മാറി ഇന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്ന പ്രിയപ്പെട്ട ആ അനുഗ്രഹീത കലാകാരൻമാർക്ക് എന്റെ കണ്ണീർ പ്രണാമം ........

"പ്രേമ സ്വരൂപനാം സ്നേഹ സതീർത്ഥൃന്റെ കാൽക്കലെൻ കണ്ണീർ പ്രണാമം"......
ഒപ്പം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻ ലാൽ എന്ന അഭിനയ ഇതിഹാസത്തിന് മോഹൻലാൽ ഹൃദയത്തിൽ നിന്നും ഒരു പാട് സ്നേഹത്തോടെ ഒരു ബി​ഗ് സല്യൂട്ട്

content highlights : unni menon about devasuram movie mohanlal mg radhakrishnan innocent ranjith

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented