കഥകളുടെ സുല്‍ത്താല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ  ചെറുകഥകളുടെ നാടകാവിഷ്‌കരണം അണ്ടര്‍ ദ മാംഗോസ്റ്റീന്‍ ട്രീ കൊച്ചിയില്‍ അരങ്ങേറി. ചെന്നൈയിലെ പെര്‍ച്ച് നാടക സംഘമാണ് നാടകാവിഷ്‌കരണത്തിനു പിന്നില്‍. മാംഗോസ്റ്റീന്‍ മരച്ചുവട്ടില്‍ ചാരുകസേരയിലിരിക്കുന്ന എഴുത്തുകാരനൊപ്പം അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും വേദിയില്‍ വന്നു പോയി. പൂവന്‍പഴം, നീലവെളിച്ചം, മതിലുകള്‍, ശബ്ദങ്ങള്‍, വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യന്‍ തുടങ്ങിയ എക്കാലത്തെയും പ്രിയ എഴുത്തുകള്‍ക്ക് അരങ്ങില്‍ രൂപവും ശബ്ദവും ലഭിച്ചു. പൂവമ്പഴത്തിലെ ജമീലാബീവിയായി എത്തിയ അപര്‍ണാ ഗോപിനാഥും അബ്ദുറഹിമാന്‍ സാഹിബായി എത്തിയ ബഷീര്‍ എഴുത്തിലെ നര്‍മത്തെ അത്രയും അരങ്ങിലെത്തിച്ച് കാണികളെ പൊട്ടിച്ചിരിപ്പിച്ചു. വായനയില്‍ മനസ്സില്‍ പതിഞ്ഞ എട്ടുകാലി മമ്മുഞ്ഞും വിശ്വവിഖ്യാത മൂക്കും ഭാര്‍ഗവിയും നാടകപ്രേമികളെയും ബഷീര്‍ ആരാധകരെയും ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലെത്തിച്ചു.

പ്രണയവും വിരഹവുമായി സാറാമ്മയും കേശവന്‍ നായരും അരങ്ങിലെത്തി. പോള്‍ മാത്യുവാണ് എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറായി എത്തിയത്. ഈശ്വര്‍ ശ്രീകുമാര്‍, റെന്‍സി ഫിലിപ്പ്, ആനന്ദ് സ്വാമി, രവീന്ദ്ര വിജയ്, ആഷിഖ് സല്‍വാന്‍, കരുണ അമര്‍നാഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങള അവതരിപ്പിച്ചത്. ഇതിനോടകം 59 ഓളം വേദികളില്‍ രാജീവ് കൃഷ്ണ അണ്ടര്‍ ദ മാംഗോസ്റ്റീന്‍ ട്രീ എന്ന നാടകം അവതരിപ്പിച്ചിട്ടുണ്ട്.

riyababy@mbnews.in

basheer

basheer

basheer

 

basheer

 

basheer

basheer

 

basheer