ഉനക്കാകെ പിറന്തേനെ എന്ന ചിത്രത്തിൽ നിന്ന്
ആൻ്റോ ഇലഞ്ഞി ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഉനക്കാകെ പിറന്തേനെയുടെ ചിത്രീകരണം, കൊച്ചി, സിങ്കപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി പൂർത്തിയായി.
എ.വി.എ പ്രൊഡക്ഷൻസ്, പെരുവക്കാരൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വിമൽ, ഏലിയാസ്, ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ദം ബിരിയാണി, എയ്ഞ്ചൽ ആൻഡ് ഷെപ്പേർഡ്, എന്നീ ചിത്രങ്ങളുടെ സംവിധായകനും, ഫോർ സെയിൽ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവുമാണ് ആന്റോ. കേരളത്തിൽ നടന്ന ഒരു വിവാദമായ സംഭവകഥയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം പറയുന്നത്.
ഉനക്കാകെ പിറന്തേനെ എന്ന ചിത്രം ഹൊററിനും, പ്രണയത്തിനും പ്രാധാന്യമുള്ള ഒരു കഥയാണ് അവതരിപ്പിക്കുന്നത്. ക്യാമറ - അനിൽ വിജയ്, എഡിറ്റർ -ലിൻസൻ റാഫേൽ ,ഗാനങ്ങൾ - ഇളയ കമ്പൻ, സംഗീതം - റോഷൻ ജോസഫ്, കല - ഷബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ ബാബു, അസോസിയേറ്റ് ഡയറക്ടർ -മഹേഷ് കൃഷ്ണ, പ്രൊജക്റ്റ് ഡിസൈനർ - അനുക്കുട്ടൻ, കോറിയോഗ്രാഫി -മെജോ, മേക്കപ്പ് - ബിബിൻ, കോസ്റ്റ്യൂമർ - പ്രസാദ്, അസിസ്റ്റൻ്റ് ഡയറക്ടർ - ലാൽ റാഫേൽ ,ഷിജു കൃഷ്ണൻ , ജോജോ ആലപ്പാട്, മാനേജർ - ബിനീഷ്, സ്റ്റിൽ - വിദ്യാസാഗർ, പി.ആർ.ഒ- അയ്മനം സാജൻ. ബാല പ്രതാപ്, വിനോദ് ബോസ്, ലാവണ്യ, ഇന്ദു, ബിജു കൊടുങ്ങല്ലൂർ, എന്നിവരോടൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും വേഷമിടുന്നു.
Content highlights : Unakkake Piranthene Tamil movie Directed by Anto Ilanji
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..