നശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സീരിയല്‍ നടി ഉമാ നായര്‍ക്ക് മറുപടിയുമായി ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകനും സീരിയല്‍ നടനുമായ ആദിത്യന്‍.

കഴിഞ്ഞ ദിവസം ഒരു ചാനലിന്റെ പരിപാടിയില്‍ പങ്കെടുക്കവെ താന്‍ ജയന്റെ സഹോദരന്റെ മകളാണെന്ന് ഉമ പരിചയപ്പെടുത്തിയിരുന്നു. ജയനെ വല്യച്ഛന്‍ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ച ഉമ ജയന്റെ അമ്മയും തന്റെ അച്ഛന്റെ അമ്മയും അനുജത്തി ജ്യേഷ്ഠത്തി മക്കളാണെന്നും പറഞ്ഞിരുന്നു. കൂടാതെ പ്രശസ്ത നടി ജയഭാരതി തന്റെ അച്ഛന്റെ കസിന്‍ ആണെന്നും ഉമ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, പരിപാടി സംപ്രേക്ഷണം ചെയ്തതോടെ ഈ അവകാശവാദം തെറ്റാണെന്ന് ആരോപിച്ച് ആദിത്യന്റെ സഹോദരി ലക്ഷ്മി രംഗത്ത് വന്നു. 

ഉമ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സീരിയലിന്റെ സെറ്റില്‍ വച്ച് ഉമ പറഞ്ഞിരുന്നു. ഞാന്‍ ചേട്ടന്റെ ബന്ധുവാണെന്ന്. എന്റെ പ്രിയപ്പെട്ട വല്യച്ഛന്‍ കൃഷ്ണന്‍ നായരെന്ന ജയന്  ഒരേയൊരു സഹോദരനെ ഉള്ളൂ. ആ സഹോദരന് താന്‍ ഉള്‍പ്പടെ മൂന്ന് മക്കളാണുള്ളത്.

ഉമയെ ഞാന്‍ ഇതുവരെ കുടുംബത്തിലെ ഒരു ചടങ്ങിലും കണ്ടിട്ടില്ല. കുട്ടിക്കാലത്ത് പോലും ഞാന്‍ ഈ കക്ഷിയെ കണ്ടിട്ടില്ല. എന്റെ അനുജത്തി പ്രതികരിച്ചതിന് ശേഷം എനിക്ക് ഉമയുടെ കോള്‍ വന്നിരുന്നു. എന്റെ അച്ഛന്റെ കുടുംബത്തില്‍ നിന്ന് പലരും വിളിച്ചു ചോദിച്ചു. എതാണീ പെണ്‍കുട്ടി എന്ന്. ഉമ ബന്ധുവായിരിക്കാം അല്ലായിരിക്കാം എനിക്കറിയില്ല. പക്ഷേ ജയന്റെ അനിയന്റെ മകള്‍ എന്ന് വളരെ കൃത്യമായി പറഞ്ഞത് മോശമായിപ്പോയി. ഉമ തര്‍ക്കിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ കൃത്യമായ മറുപടി ഞങ്ങള്‍ തരാം. എന്റെ ഫോണിലേക്ക് ഒരാള്‍ വിളിച്ച് അനിയത്തി ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഷോകള്‍ എന്റെ അടുത്തു വേണ്ട. 

Content Highlights: Uma Nair Jayan controversy nephew serial actor Adithyan Responds