ഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഉമാ മഹേശ്വര ഉഗ്ര രൂപസ്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കിടേഷ് മഹയാണ്. സത്യദേവ് ആണ് ചിത്രത്തിലെ നായകന്‍.

ബാഹുബലി നിര്‍മിച്ച അര്‍ക മീഡിയ വര്‍ക്ക്‌സാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം ബിജിപാലാണ് നിര്‍വഹിക്കുന്നത്. ഏപ്രില്‍ 17 ന് ചിത്രം പുറത്തിറങ്ങും. 

മഹേഷിന്റെ പ്രതികാരം തമിഴില്‍ നിമിര്‍ എന്ന പേരില്‍ പ്രിയദര്‍ശന്‍ റീമേക്ക് ചെയ്തിരുന്നു. ഉയദനിധി സ്റ്റാലിനായിരുന്നു നായകന്‍. നമിത പ്രമോദ്, പാര്‍വതി നായര്‍ എന്നിവരായിരുന്നു നായികമാര്‍.

Content Highlights: Uma Maheswara Ugra Roopasya, Maheshinte Prathikaaram, Telugu Remake, Fahadh Faasil, Sathyadev