വ്‌ളാദിമിർ സെലെൻസ്‌കി.
കാന്‍ ചലച്ചിത്രമേളയില്‍ വെര്‍ച്വല്‍ അതിഥിയായി യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ഏവരെയും ഞെട്ടിച്ച് വീഡിയോ സന്ദേശവുമായി സെലന്‍സ്‌കി പ്രത്യക്ഷപ്പെടുകയായിരുന്നു. ചാര്‍ലി ചാപ്ലിന്റെ ഡിക്ടേറ്റര്‍ എന്ന ചിത്രത്തെ പരാമര്‍ശിച്ച് സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്നതില്‍ സിനിമയ്ക്ക് വലിയ പങ്കുണ്ടെന്ന് സെലന്‍സ്‌കി പറഞ്ഞു. സിനിമ ശക്തമായ മാധ്യമമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ചാര്‍ലി ചാപ്ലിന്റെ ഡിക്ടേറ്റര്‍ സ്വേച്ഛാധിപതികളെ ഇല്ലാതാക്കിയില്ല. എന്നാല്‍ ആ സിനിമയ്ക്ക് നന്ദിയുണ്ട്. കാരണം അദ്ദേഹം മൗനം നടിച്ചിരുന്നില്ല. ഇന്നത്തെ കാലത്ത് സിനിമ മൗനം വെടിയാന്‍ പുതിയ ചാപ്ലിന്‍ ജനിക്കേണ്ടിയിരിക്കുന്നു. സിനിമ ഞങ്ങള്‍ക്ക് വേണ്ടി വാ തുറക്കുമോ? അതോ മിണ്ടാതെയിരിക്കുമോ? സിനിമയ്ക്ക് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ കഴിയുമോ?- സെലന്‍സ്‌കി ചോദിച്ചു.
നൂറ്കണക്കിനാളുകള്‍ ദിനവും മരിച്ചു വീഴുന്നു. അവസാനത്തെ കയ്യടികള്‍ കേള്‍ക്കാന്‍ മരിച്ചവര്‍ ഒരിക്കലും എഴുന്നേറ്റു നില്‍ക്കില്ല- സെലന്‍സ്‌കി പറഞ്ഞു.
Content Highlights: Ukrainian President Volodymyr Zelenskyy, Russia-Ukrine Crisis, war, Film Fraternity, Cinema
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..