സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമാണ് "ഉടുമ്പ്". ചിത്രം ഡിസംബർ 10 ന് തീയേറ്ററുകളിലേക്ക് എത്തും. 150ൽ അധികം തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. 

ആക്ഷന് പ്രാധാന്യമുള്ള ചിത്രം റിലീസിന് മുൻപേ ഹിന്ദി റീമേക്ക് അവകാശവും ഇന്ത്യയിലെ മറ്റെല്ലാ ഭാഷകളിലേക്കുള്ള മൊഴിമാറ്റ അവകാശവും വിറ്റ ആദ്യ മലയാള സിനിമ എന്ന ഖ്യാതിയും സ്വന്തമാക്കി. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്നാണ് സ്വന്തമാക്കിയത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് ശ്രമിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. 

24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ആഞ്ജലീന, യാമി സോന എന്നിവരാണ് ചിത്രത്തിലെ നായികമാർ. നവാഗതരായ അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൻരാജ്, മുഹമ്മദ് ഫൈസൽ, വി.കെ ബൈജു, ജിബിൻ സാഹിബ്, എൻ.എം ബാദുഷ, എൽദോ ടി.ടി, ശ്രേയ അയ്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 

രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എൻ.എം ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. വി.ടി ശ്രീജിത്ത് എഡിറ്റിങ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: അഭിലാഷ് അർജുനൻ, ആർട്ട്: സഹസ് ബാല, പി.ആർ.ഒ- പി ശിവപ്രസാദ്, സുനിത സുനിൽ

Content Highlights: Udumbu movie release date, Kannan Thamarakkulam, Senthil Krishna, Hareesh Peradi