ത്മഹത്യ ചെയ്ത തെലുങ്ക് നടന്‍ ഉദയ് കിരണിനെക്കുറിച്ച് വികാര നിര്‍ഭരയായി സഹോദരി ശ്രീദേവി. സഹോദരന്റെ മരണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീദേവി മാധ്യമങ്ങളോട് ഇതെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത്. 2014 ജനുവരി അഞ്ചിനാണ് ഉദയ് കിരണ്‍ ആത്മഹത്യ ചെയ്യുന്നത്.  ഹൈദരാബാദിലെ വീട്ടില്‍ വച്ച് തൂങ്ങി മരിക്കുകയായിരുന്നു.

2000 ല്‍ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയിലൂടെയാണ് ഉദയ് കിരണ്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. 2001 ല്‍ പുറത്തിറങ്ങിയ 'നുവ്വു നേനു' എന്ന സിനിമയിലെ അഭിനയത്തിന് കിരണിനെ ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചു. കമല്‍ ഹാസന് ശേഷം ചെറിയ പ്രായത്തില്‍ ഫിലിം ഫെയര്‍ പുരസ്‌കാരം നേടുന്ന താരമെന്ന ഖ്യാതിയും കിരണിനെ തേടിയെത്തി.

2003 ല്‍ തെലുങ്കിലെ സൂപ്പര്‍ താരം ചിരഞ്ജീവിയുടെ മകള്‍ സുസ്മിതയുമായി കിരണിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ആ വിവാഹം നടന്നില്ല. തെലുങ്ക് സിനിമയില്‍ കിരണിന് പിന്നീട് നല്ല അവസരങ്ങള്‍ ലഭിക്കാത്തതിന് ഉത്തരവാദി ചിരഞ്ജീവിയാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. കിരണിന്റെ മൃതദേഹം സംസ്‌കരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ ചിരഞ്ജീവിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. 

കിരണിന്റെ മരണത്തിന് ഉത്തരവാദി ചിരഞ്ജീവി അല്ലെന്ന് പറയുകയാണ് ശ്രീദേവിയിപ്പോള്‍. 

വിവാഹം വേണ്ടെന്ന് വച്ചത് കിരണും സുസ്മിതയും തമ്മിലുള്ള അഭിപ്രായ വത്യാസങ്ങള്‍ കാരണമാണ്. ചിരഞ്ജീവി അല്ലായിരുന്നു അതിന് കാരണം. 

'ഉദയ് നേരത്തേ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ ബന്ധം പിരിഞ്ഞപ്പോള്‍ അവന്‍ തകര്‍ന്നുപോയി. ആ വിഷമത്തില്‍ നിന്ന് അവനെ കൈപിടിച്ചു കൊണ്ട് വന്നത് ചിരഞ്ജീവിയായിരുന്നു. അദ്ദേഹം അവന്റെ ഗോഡ് ഫാദറായിരുന്നു. സുസ്മിതയുമായുള്ള ബന്ധത്തിന് മുന്‍കൈയ്യെടുത്തതും ചിരഞ്ജീവിയായിരുന്നു. എന്നാല്‍ അത് നടന്നില്ല. ചിരഞ്ജീവിക്ക് അവനെ വലിയ ഇഷ്ടമായിരുന്നു. അദ്ദേഹം ഒരിക്കലും കിരണിനെ ഉപദ്രവിക്കില്ല'- ശ്രീദേവി പറഞ്ഞു.