ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഉടലാഴം' ഡിസംബര്‍ 6 ന് കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഡോക്ടേഴ്സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി., ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഉണ്ണിക്കൃഷ്ണന് ആവളയാണ്.. മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി, രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന് ജയരാജും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു... പശ്ചാത്തല സംഗീതം ബിജിപാല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, എഡിറ്റിങ് അപ്പു ഭട്ടതിരി... '72 ഫിലിം കമ്പനി ' യാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
റിലീസിന് മുന്നോടിയായി നിയമസഭാ സാമാജികര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഒരു പ്രത്യേക പ്രിവ്യൂ ഷോ ഇന്ന് നവംബര്‍ 13ന് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ വച്ച് നടത്തുന്നുമുണ്ട്.
Content Highlights : udalazham inti theaters on december 6