വെറും 20 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണ് 'ഉടൽ' -സംവിധായകൻ രതീഷ്


By ശിഹാബുദ്ദീൻ തങ്ങൾ

1 min read
Read later
Print
Share

രതീഷ്| ഫോട്ടോ: രാഹുൽ ജിആർ

ഇരുപത് ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രമാണ് 'ഉടൽ' എന്ന് സംവിധായകൻ രതീഷ് രഘുനാഥൻ. കൃത്യമായ പ്ലാനിങ്ങും അ‌ഭിനേതാക്കളുടെ സഹകരണവുമാണ് ചിത്രം വേഗത്തിൽ പൂർത്തിയാക്കാൻ സഹായിച്ചതെന്നും നവാഗത സംവിധായകൻ പറഞ്ഞു. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

'ആരെയും അ‌സിസ്റ്റ് ചെയ്യാതെ ആദ്യ സിനിമ ചെയ്യാനെത്തിയ ആളാണ് ഞാൻ,' രതീഷ് രഘുനാഥൻ പറയുന്നു. 'ഒരു ഷോട്ട് ഫിലിം പോലും മുമ്പ് ചെയ്തിട്ടില്ല. സ്വാഭാവികമായും പരിചയമില്ലായ്മയുടെ ടെൻഷൻ എനിക്കുണ്ടായിരുന്നു. പക്ഷേ, പ്രധാനകഥാപാത്രങ്ങളായെത്തിയ മൂന്നുപേരും മികച്ച രീതിയിൽ പെർഫോം ചെയ്തതുകൊണ്ടാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഷൂട്ടിങ് പൂർത്തിയാക്കാനായത്. ഇപ്പോൾ ഉടൽ കണ്ടാൽ അ‌ത് 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രമാണെന്ന് പറയില്ല.'

'പല ദിവസവും ഷൂട്ട് അ‌വസാനിക്കുമ്പോൾ താരങ്ങളോട് നന്ദി പറയാതിരിക്കാനാവാത്ത അ‌വസ്ഥയായിരുന്നു. ചിത്രത്തിൽ ഇവർ മൂന്നുപേർക്കും ശാരീരികമായും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു. പ്രത്യേകിച്ച് ദുർഗയ്ക്കും ഇന്ദ്രൻസേട്ടനും. തലയ്ക്കടിയേറ്റ് ദുർഗ വീണതിനെ തുടർന്ന് അ‌ര ദിവസം ഷൂട്ട് നിർത്തിവെക്കേണ്ടിവരെ വന്നു. ഇവർക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ ഇത്രയ്ക്കും എഫേർട്ട് എടുക്കുമോ എന്നറിയില്ല' -സംവിധായകൻ കൂട്ടിച്ചേർത്തു.

മലയാള സിനിമ ഇനിയും പൂർണമായും എക്സ്പ്ലോർ ചെയ്യാത്ത നടനാണ് ഇന്ദ്രൻസെന്നും രതീഷ് രഘുനാഥൻ പറഞ്ഞു. അ‌റുന്നൂറിലേറെ സിനിമകളിലൂടെ ഉരഞ്ഞുപാകമായിവന്ന ഒരു ഡയമണ്ടാണ് ഇന്ദ്രൻസേട്ടൻ. അ‌ദ്ദേഹത്തിന്റെ എല്ലാ വേർഷൻസൊന്നും നമ്മൾ കണ്ടിട്ടില്ല. ഉടലിലെ കുട്ടിച്ചായനെ ഉജ്ജ്വലമായാണ് അ‌ദ്ദേഹം അ‌വതരിപ്പിച്ചത്. അ‌ദ്ദേഹത്തിന്റെ പ്രതിഭയോടൊപ്പം നിൽക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് കൂടെ അ‌ഭിനയിക്കുന്നവർക്കേ മനസ്സിലാകൂ എന്നും അ‌ദ്ദേഹം പറഞ്ഞു.

Content Highlights: Udal Movie Director, Ratheesh Interview, Indrans, Durga Krishna, Dhayn Sreenivasan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nisha upadhyay

1 min

ആരാധകരുടെ ആവേശം അതിരുവിട്ടു; ഗാനമേളയ്ക്കിടെ ഭോജ്പുരി ഗായികയ്ക്ക് വെടിയേറ്റു

Jun 3, 2023


wrestlers protest suraj venjaramoodu

1 min

'മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ അപമാനിക്കുന്നത് ഭൂഷണമല്ല'; ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി സുരാജ്

May 31, 2023


Wrestlers Protest

2 min

ബേട്ടി ബചാവോ എന്നെഴുതിയ തെരുവുകളിലൂടെ നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു -ഡബ്ല്യു.സി.സി.

Jun 2, 2023

Most Commented