എൻ.എം. ബാദുഷക്ക് യു.എ.ഇ ഗവൺമെന്റിന്റെ ഗോൾഡൻ വിസ


1 min read
Read later
Print
Share

പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദുബായിലെ പ്രമുഖ കമ്പനിയായ ഇ.സി.എച്ച് ആണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്‌.

ഗോൾഡൻ വിസ അം​ഗീകാരം എൻ.എം.ബാദുഷ ഏറ്റുവാങ്ങുന്നു

ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേർത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റാണ് ഈ അംഗീകാരം നൽകുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്.

പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദുബായിലെ പ്രമുഖ കമ്പനിയായ ഇ.സി.എച്ച് ആണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്‌. മലയാള സിനിമയിലെ നിർമ്മാതാവും മികച്ച സിനിമകളുടെ പ്രൊജക്റ്റ് ഡിസൈനറും കൂടിയാണ് ബാദുഷ. ആദ്യമായി കേരളത്തിലെ ഒരു പ്രൊഡക്ഷൻ കൺട്രോളർക്കു ലഭിക്കുന്ന ഗോൾഡൻ വിസ എന്ന ബഹുമതി മലയാള സിനിമാ സ്നേഹികൾ തന്ന അംഗീകാരമായി കരുതുന്നുവെന്ന് ബാദുഷ പറഞ്ഞു.

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താര പ്രമുഖർക്കും എംഎ യൂസഫലി ഉൾപ്പെടെയുള്ള വ്യവസായികൾക്കുമായിരുന്നു യുഎഇ ഗോൾഡൻ വിസ ആദ്യം അനുവദിച്ചത്. പിന്നീട് ഇതര മേഖലകളിലെ മറ്റു പ്രമുഖ വ്യക്തികൾക്കും ഇപ്പോൾ ദുബായ് ഗവൺമെന്റ് ഗോൾഡൻ വിസ നൽകുന്നുണ്ട്. നിലവിൽ ഫെഫ്ക പ്രൊഡക്ഷൻ യൂണിയൻ പ്രസിഡണ്ട് കൂടിയാണ് എൻ.എം.ബാദുഷ.

Content Highlights: uae golden visa for nm badusha, nm badusha news

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
lal salam

1 min

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ മൊയ്തീൻ ഭായ് വരുന്നു; 'ലാൽ സലാം' റിലീസ് പ്രഖ്യാപിച്ചു 

Oct 2, 2023


thalaivar 170

1 min

രജനി ചിത്രത്തിൽ മഞ്ജു വാര്യരും; 'തലൈവർ 170' യിൽ ഫഹദും അമിതാഭ് ബച്ചനും ഉണ്ടോയെന്ന് ആരാധകർ

Oct 2, 2023


leo

1 min

സർപ്രെെസ് പോസ്റ്റർ, ട്രെയിലർ റിലീസ് തീയതി പ്രഖ്യാപനം; 'ലിയോ' അപ്ഡേറ്റ് പങ്കുവെച്ച് വിജയ്

Oct 2, 2023

Most Commented