അബുദാബി: നടൻ നിവിൻ പോളിക്കും സംവിധായകൻ റോഷൻ ആൻഡ്രൂസിനും യു.എ.ഇ ​ഗോൾഡൻ വിസ. അബുദാബിയിൽ നടന്ന ചടങ്ങിൽ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിൽ നിന്നുള്ള സാലിഹ് അൽ ഹമ്മദി, ഹെസ്സ അൽ ഹമ്മദി എന്നിവർ വിസ കൈമാറി.

ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി എം എ, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചർച്ചയിൽ ഗവ. അബുദാബിയിലെ സിനിമാ നിർമ്മാണങ്ങൾക്ക് പിന്തുണ നൽകാനും പണം നൽകാനും ഉദ്യോഗസ്ഥർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Content Highlights: UAE golden visa, Nivin Pauly, Rosshan Andrrews