വ്യവസായി എം.എ.യൂസഫലിയിൽ നിന്ന് ജയസൂര്യ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്നു | ഫോട്ടോ: www.instagram.com/actor_jayasurya/
നടൻ ജയസൂര്യക്ക് യു.എ.ഇ ഗോൾഡൻ വിസ. രണ്ട് ദിവസം മുമ്പ് തിയേറ്ററുകളിലെത്തിയ ജോൺ ലൂഥർ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുന്നതിനിടെയാണ് താരത്തിനെ തേടി സന്തോഷവാർത്തയെത്തിയിരിക്കുന്നത്. വ്യവസായി എം.എ.യൂസഫലിയിൽ നിന്ന് അദ്ദേഹം വിസ ഏറ്റുവാങ്ങി.
ഭാര്യ സരിതയ്ക്കൊപ്പം ദുബായിലെത്തിയാണ് ജയസൂര്യ ഗോൾഡൻ വിസ സ്വീകരിച്ചത്. എം.എ. യൂസഫലിയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിസ ഏറ്റുവാങ്ങാനെത്തിയപ്പോൾ പകർത്തിയ വീഡിയോയും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ബിസിനസ്-ചലച്ചിത്ര-കായിക രംഗത്തുനിന്ന് ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. നേരത്തേ മലയാളസിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ആസിഫ് അലി, ആശാ ശരത്, ശ്വേതാ മേനോൻ തുടങ്ങി നിരവധി പേർക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.
നവാഗതനായ അഭിജിത് ജോസഫ് സംവിധാനം ചെയ്ത ജോൺ ലൂഥർ ആണ് ജയസൂര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ താരമെത്തിയത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായെത്തിയ ചിത്രത്തിൽ ദീപക് പറമ്പോൽ, സിദ്ദിഖ്, ആത്മീയ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.
Content Highlights: uae golden visa, golden visa for malayalam actor jayasurya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..