ടീസറിലെ രംഗം
നടന് ഇര്‍ഷാദ് അലി, സംവിധായകന് എം എ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'റ്റൂ മെന്‍ ' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു.
രഞ്ജി പണിക്കര്‍,സാദ്ദിഖ്, സുധീര്‍ കരമന,സോഹന്‍ സീനുലാല്‍, ബിനു പപ്പു,മിഥുന് രമേശ്,സുനില്‍ സുഖദ,ഡോണീ ഡേര്‍വിന്‍,ലെന,അനുമോള്‍,ആര്യ,ധന്യ നെറ്റിയാല തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. സിദ്ധാര്‍ത്ഥ് രാമസ്വാമി ഛാഗ്രഹണം നിര്‍വഹിക്കുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ആനന്ദ് മധുസൂദനന് സംഗീതം പകരുന്നു. എഡിറ്റര്‍-വി സാജന്. അവിശ്വസനീയമായ ഒരുപാട് ജീവിതാനുഭവങ്ങള്‍ നിറഞ്ഞ പ്രവാസജീവിത്തിലെ ഒറ്റക്കേള്‍വിയില്‍ അമ്പരപ്പിക്കുന്ന ഒരു യഥാര്‍ത്ഥ അനുഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രം തൊണ്ണൂറു ശതമാനവും ദുബായ് യില്‍ ചിത്രീകരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഡാനി ഡാര്വിന്,ഡോണീ ഡാര്വിന്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോയല്‍ ജോര്‍ജ്ജ്, മേക്കപ്പ്-സജീര്‍ കടക്കല്‍, വസ്ത്രാലങ്കാരം-അശോകന് ആലപ്പുഴ, എഡിറ്റര്‍-വി സാജന്, കളറിസ്റ്റ്-സെല്‍വിന്‍ വര്‍ഗ്ഗീസ്,സൗണ്ട് ഡിസൈന്‍-ബിജുമോന് ടി ബ്രുസി,ഫിനാന്‍സ് കണ്ട്രോളര്-അനൂപ് എം.,പി ആര് ഒ- എ എസ് ദിനേശ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..