Twinkle, Akshay
സോഷ്യൽ മീഡിയയിൽ സജീവമാണ് നടിയും എഴുത്തുകാരിയും നടൻ അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൽ ഖന്ന. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ജീവിതകാലം മുഴുവന്‍ ഒരാളെത്തന്നെ പ്രണയിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ട്വിങ്കിള്‍ കണ്ടെത്തിയിരിക്കുന്നത്. 'ബാബ ട്വിങ്കദേവ്' എന്ന പേരിലാണ് താരം' മഹത്തായ ആശയം' തൻറെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 'ഓരാളെത്തന്നെ പ്രണയിച്ച് ജീവിതം പൂര്‍ണമാക്കണമെങ്കില്‍ ഒരു മാര്‍ഗം മാത്രമേയുള്ളൂ. പെട്ടെന്നുതന്നെ മരിക്കുക'. എന്നാണ് ട്വിങ്കദേവ് രസകരമായി കുറിക്കുന്നത്. ട്വിങ്കിളിന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് കണ്ട് ചിരിക്കുകയാണ് സോഷ്യൽമീഡിയ
കഴിഞ്ഞ ദിവസം ട്വിങ്കിൾ തന്റെ മകനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇത്തരത്തിൽ ചിരി പടർത്തിയിരുന്നു. ‘ഇങ്ങനെയൊരു ചിത്രം കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്ന ഒരു മകനുള്ളപ്പോൾ ശത്രുക്കൾ വേറെയെന്തിന്? എന്ന് പറഞ്ഞാണ് ട്വിങ്കിൽ കുറിപ്പ് പങ്കുവച്ചത്
പതിനെട്ടുകാരൻ ആരവിനെക്കുറിച്ചാണ് ട്വിങ്കിൽ പറയുന്നത്. പൂന്തോട്ടത്തിൽ വ്യായാമം ചെയ്യുന്ന ട്വിങ്കിളിന്റെ ഒരു ചിത്രം ആരവ് തങ്ങളുടെ കുടുംബ വാട്സാപ്പ്ഗ്രൂപ്പിൽ പങ്കുവച്ചതാണ് കാരണം. അതിന് ആരവ് നൽകിയ അടിക്കുറിപ്പാണ് ഏറെ രസകരം.
'എന്തോ ബാധ കൂടിയത് പോലെയാണ് ട്വിങ്കിൾ ഖന്ന പെരുമാറുന്നത് എന്ന് അയൽപ്പക്കത്തുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ പൂന്തോട്ടത്തിൽ അവർ എന്താണ് ചെയുന്നത് എന്ന് നിങ്ങൾ തന്നെ കാണൂ,’ എന്നാണ് അമ്മയുടെ ചിത്രത്തിന് ആരവ് നൽകിയ അടിക്കുറിപ്പ്.
നടി, അക്ഷയ് കുമാറിന്റെ ഭാര്യ എന്നതിലെല്ലാമുപരി എഴുത്തിന്റെ ലോകത്തും ഇന്റീരിയർ ഡിസൈനിങ്ങിലുമൊക്കെ കൈവച്ചയാളാണ് ട്വിങ്കിൾ ഖന്ന. 2001 ജനുവരി 17 ന് ആയിരുന്നു ട്വിങ്കിളിന്റെയും അക്ഷയ് കുമാറിന്റെയും വിവാഹം. ഇരുവർക്കും ആരവിനെ കൂടാതെ നിതാര എന്നൊരു മകൾ കൂടിയുണ്ട്.
content highlights : Twinkle Khanna shares tip on how to stay in love with the same person


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..