ഭർത്താവ്, രണ്ട് കുട്ടികൾ, ഒരു നായ; 25 വർഷം മുമ്പത്തെ പ്രവചനവുമായി ട്വിങ്കിൾ ഖന്ന


1995ൽ ആരാധകരമായ ചാറ്റ് ചെയ്തതിന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്

-

25 വർഷങ്ങൾക്കു മുൻപ് തന്റെ ആരാധകരുമായി നടത്തിയ ഇമെയിൽ ചാറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന. 1995ൽ ആരാധകരുമായ ചാറ്റ് ചെയ്തതാണിത്. 10 വർഷങ്ങൾക്കു ശേഷം എവിടെയായിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് താൻ നൽകിയ മറുപടി സത്യമായതാണ് താരം ചൂണ്ടിക്കാട്ടുന്നത്.

പത്തുവർഷത്തിനു ശേഷം ട്വിങ്കിൾ ഖന്നയുടെ ജീവിതം എങ്ങനെയാകുമെന്ന് സങ്കൽപിച്ചു നോക്കൂ എന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ:

‘പത്തുവർഷം കഴിയുമ്പോൾ ഞാൻ കൃഷിയിടത്തിൽ രണ്ടു കുട്ടികള്‍ക്കും ഒരു വളർത്തുനായക്കും ഒപ്പം ഇരിക്കുകയാരിക്കുമെന്നാണ് പ്രതീക്ഷ. ചിലപ്പോൾ ഭർത്താവും കാണും.’ ട്വിങ്കിൾ പറയുന്നു. അന്നത്തെ ഹോബികളെ കുറിച്ച് ചോദിച്ച ഒരു ആരാധകനോട് ട്വിങ്കിളിന്റെ മറുപടി ഇങ്ങനെ: ‘ഞാൻ ധാരാളം വായിക്കാറുണ്ട്. കയ്യിൽ കിട്ടുന്നതെന്തും വായിക്കും. സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്കും ബീച്ചിലും പോകും. പിന്നെ, മെഴുകുതിരി നിർമാണവും ഹോബിയാണ്.’

twinkle

‘ഏകദേശം 25 വർഷം മുൻപുള്ളതാണ് ഇത്. എന്റെ ആദ്യത്തെ ലൈവ് ചാറ്റ്. രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം ഇത് കാണുമ്പോള്‍ എനിക്ക് രണ്ട് കുട്ടികളും ഒരു ഭർത്താവും ഒരു വളർത്തു നായയും ഉണ്ട്. അന്ന് അങ്ങനെ തന്നെയായിരിക്കുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, ഇന്നും ‍ഞാൻ വായിക്കാറുണ്ട്, മെഴുതിരി നിർമാണമുണ്ട്. ഒരു കാല് ഇപ്പോഴും ഒടിയാറുണ്ട്..’ചാറ്റ്ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ട്വിങ്കിൾ കുറിച്ചു.

Content Highlights : Twinkle Khanna's life prediction before 25 years comes true

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented