ലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ട്വന്റി 20. മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, ജയറാം എന്നീ സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ മലയാള സിനിമയിലെ മുന്‍ നിര താരങ്ങളും മുതിര്‍ന്ന താരങ്ങളും അണിനിരന്നിരുന്നു.

ഉദയ് കൃഷ്ണ-സിബി.കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം  ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് ആണ് നിര്‍മിച്ചത്. ബോക്‌സോഫീസ് റെക്കോര്‍ഡുകളില്‍ പുതുചരിത്രം തന്നെ രചിച്ച ചിത്രം പുറത്തിറങ്ങി പതിനൊന്ന് വര്‍ഷം പിന്നിടുമ്പോള്‍ ആ കൂട്ടുകെട്ടിന്റെ ഓര്‍മ പുതുക്കുകയാണ് ദിലീപ്.

ചിത്രത്തിന്റെ തിയ്യറ്റര്‍ ലിസ്റ്റുമായി പുറത്തിറങ്ങിയ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ട്വന്റി 20 കൂട്ടുകെട്ടിന്റെ ഓര്‍മകള്‍ ദിലീപ് പങ്കുവച്ചത്. 

Dileep

2008 നവംബര്‍ അഞ്ചിനാണ് ട്വന്റി 20 റിലീസിനെത്തിയത്. പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും പാട്ടും ഹാസ്യവും കോര്‍ത്തിണക്കി ഒരു പക്കാ മാസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിന് വലിയ പ്രതികരണമാണ് തിയ്യറ്ററുകളില്‍ നിന്നും ലഭിച്ചത്. താരസംഘടനയായ അമ്മയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള ധനസമാഹരണ ഉദ്ദേശത്തോടെയാണ് സിനിമ എടുത്തിരുന്നത്. പി.സുകുമാറായിരുന്നു ഛായാഗ്രഹണം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സുരേഷ് പീറ്റേഴ്സും ബേണി ഇഗ്‌നേഷ്യസും സംഗീതമൊരുക്കി. പശ്ചാത്തല സംഗീതമൊരുക്കിയത് രാജാമണിയായിരുന്നു.. എഡിറ്റിങ് രഞ്ജന്‍ പ്രമോദ്.

Content Highlights : Twenty Twenty Movie celebrates 11 years Dileep Mammootty Mohanlal Suresh gopi Jayaram