മുംബൈ: ടിവി സീരിയൽ താരം സമീർ ശർമ്മയെ(44) മുബൈയിൽ മരിച്ചനിലയിൽ കണ്ടെത്തി. മാലാട് വെസ്റ്റിലെ വീട്ടിന്റെ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

കെട്ടിടത്തിലെ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്. ഫ്ലാറ്റ് ഉടമസ്ഥരെ വിളിച്ചതിനെത്തുടർന്ന് അവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്റ്റാർ പ്ലസിൽ യേ രിശ്തേ ഹേ പ്യാർ എന്ന സീരിയലിലാണ് സമീർ അഭിനയിച്ചുകൊണ്ടിരുന്നത്.

പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ നിന്നും ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ആകസ്മികമരണമെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൃതദേഹം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഹാനി ഘർ ഘർ കീ, ക്യൂകി സാസ് ഭീ കഭീ ബഹു ഥീ, ജ്യോതി തുടങ്ങിയവയാണ് മറ്റ് സീരിയലുകൾ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights :tv serial actor sameer sharma suicide found hanging from kitchen ceiling mumbai