.jpg?$p=e46f401&f=16x10&w=856&q=0.8)
Turning Point
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എങ്ങനെ വ്യക്തിജീവിതങ്ങളെ ബാധിക്കുന്നുവെന്ന് ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് മാധ്യമപ്രവര്‍ത്തകനായ എന്‍.ഷൈജു ഒരുക്കിയ ടേണിങ് പോയിന്റ്. മാധ്യമമേഖലയിലെ നിരവധിപ്പേര്‍ ഈ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
നടന് മുരളിയുടെ അനുജനും നടനും എഴുത്തുകാരനുമായ ഹരികുമാര്‍ കെ. ജി.യാണ് ചിത്രം നിര്‍മ്മിച്ചത്. ഷൈജുവാണ് തിരക്കഥാരചനയും എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചത്.
ഭാരത് ഭവന് സെക്രട്ടറിയും സിനിമ-നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂരും മാധ്യമപ്രവര്‍ത്തകനും കവിയുമായ ജോയി തമലവുമാണ് ഗാനങ്ങള്‍ രചിച്ചത്. വിശ്വജിത്ത് സംഗീതം നല്കി. മത്തായി സുനിലാണ് ആലാപനം. രാജേഷ് ശര്‍മ, പി.ജെ. ഉണ്ണികൃഷ്ണന്, ഷൈജു, സുനിത സാം, പാട്രിക് ജോണ്‍ മിലന് തുടങ്ങിയ പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നടി വിജയകുമാരി, ദീപ രാഖി ജോര്‍ജ്ജ്, വനിത ശോഭ തുടങ്ങിയവരും കൊല്ലം ഡെപ്യൂട്ടി മേയറും സാഹിത്യകാരനുമായ കൊല്ലം മധുവും അഭിനേതാക്കളായി എത്തുന്നു.
Content Highlights: Turning Point malayalam movie, trailer
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..