മത വിദ്യാലയങ്ങളെക്കുറിച്ചുള്ള തമാശ വിവാദമായി; തുർക്കിയിൽ പോപ് താരത്തെ ജയിലിലടച്ചു


ഗുൽസൻ ചൊളകോളു| Photo: AP

അങ്കാറ: തുർക്കിയിലെ മതവിദ്യാലയങ്ങളെക്കുറിച്ച് തമാശപറഞ്ഞ പോപ് താരം ഗുൽസൻ ചൊളകോളുവിനെ അറസ്റ്റുചെയ്ത് ജയിലിലടച്ചു.

വെറുപ്പും ശത്രുതയും പ്രചരിപ്പിച്ചെന്ന കുറ്റംചുമത്തിയാണ് 46-കാരിയായ ഗായികയുടെപേരിൽ കേസ് എടുത്തത്. ഏപ്രിലിൽ ഈസ്താംബൂളിൽ നടന്ന പരിപാടിക്കിടെയാണ് വിവാദ പരാമർശമുണ്ടായത്. സഹഗായകരിലൊരാളുടെ വൈകൃതസ്വഭാവം ചെറുപ്പത്തിൽ മതവിദ്യാലയത്തിൽ പഠിച്ചതുകൊണ്ടാണെന്നാണ് ഗുൽസൻ പറഞ്ഞത്.

സംഗീതവേദികളിലെ വേഷവിധാനത്തിന്റെയും ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതിന്റെയുംപേരിൽ നേരത്തേമുതൽത്തന്നെ ഗുൽസൻ മൗലികവാദികളുടെ കണ്ണിലെ കരടായിരുന്നു. ഇവരെ അറസ്റ്റുചെയ്തതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു. പത്തുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, യാഥാസ്ഥിതികരുടെ പിന്തുണയുറപ്പാക്കാനുള്ള പ്രസിഡന്റ് രജപ് തയ്യിബ് ഉർദുഗാന്റെ അജൻഡയാണ് അറസ്റ്റിനുപിന്നിലെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

Content Highlights: Turkish pop star Gülşen Çolakoğlu arrested over religious schools joke


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented