'അവളുടെ ഒരു പൈസപോലും ഞാനെടുത്തിട്ടില്ല, നീതിയാണ് എനിക്ക് വേണ്ടത്'; ആരോപണങ്ങൾ തള്ളി തുനിഷയുടെ അമ്മ


തുനിഷയ്ക്ക് അവളുടെ അമ്മയായ വനിതാ ശർമ പണമൊന്നും നല്കാറില്ലെന്നാണ് ഷീസാന്റെ അമ്മ കെഹേക്ഷാൻ ഫൈസി ആരോപിച്ചത്.

തുനിഷ ശർമ, വനിത ശർമ | ഫോട്ടോ: www.instagram.com/_tunisha.sharma_/, പി.ടി.ഐ

മുംബൈ: നടി തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും പ്രത്യാരോപണങ്ങളും അവസാനിക്കുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷീസാൻ ഖാന്റെ അമ്മ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി തുനിഷയുടെ അമ്മ രം​ഗത്തുവന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. ഷീസാന്റെ അമ്മ കെഹേക്ഷാൻ ഫൈസിയുടെ ആരോപണങ്ങൾ തള്ളിയ തുനിഷയുടെ അമ്മ വനിതാ ശർമ തനിക്ക് നീതിയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു.

തുനിഷയ്ക്ക് അവളുടെ അമ്മയായ വനിതാ ശർമ പണമൊന്നും നല്കാറില്ലെന്നാണ് ഷീസാന്റെ അമ്മ കെഹേക്ഷാൻ ഫൈസി ആരോപിച്ചത്. എന്നാൽ മൂന്നുമാസത്തിനിടെ മൂന്ന് ലക്ഷം രൂപ തുനിഷയ്ക്ക് താൻ നൽകിയെന്ന് വനിതാ ശർമ തിരിച്ചടിച്ചു. അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അവർ വ്യക്തമാക്കി. ആജ് തകിന് നൽകിയ അഭിമുഖത്തിലാണ് തുനിഷയുടെ അമ്മ ഇക്കാര്യങ്ങൾ പറഞ്ഞത്.

“ഞാൻ ഷീസാനെ വെറുതെ വിടാൻ പോകുന്നില്ല. എനിക്ക് എന്റെ മകളെ നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ ഇവിടെ വന്നത് നീതി കിട്ടാനാണ്. ഷീസാനും കുടുംബവും ഇതിൽ പങ്കാളികളാണ്. തുനിഷ എന്റെ ജീവനായിരുന്നു. അവൾ എന്നിൽ നിന്ന് ഒന്നും മറച്ചു വെച്ചിട്ടില്ല. കഴിഞ്ഞ 3-4 മാസമായി അവൾ അവന്റെ കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. ആ കുടുംബം ഒന്നടങ്കം തുനിഷയെ ഉപയോഗിച്ചു. ഞാൻ പണം തരില്ലെന്നാണ് ഷീസാന്റെ അമ്മയുടെ അവകാശവാദം. മൂന്ന് മാസം കൊണ്ട് ഞാൻ തുനിഷക്ക് മൂന്ന് ലക്ഷം രൂപ കൊടുത്തു”, അവർ പറഞ്ഞു.

വഞ്ചിക്കപ്പെട്ടുവെന്നും ഷീസാൻ തന്നെ ഉപയോ​ഗിക്കുകയായിരുനെന്നും തുനിഷ പറഞ്ഞിരുന്നതായി വനിത പറഞ്ഞു. ഷോയിൽ ശ്രദ്ധ കൊടുക്കാനാണ് താൻ പറഞ്ഞത്. ഷീസാൻ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും തന്നെയും അതിന് നിർബന്ധിക്കുന്നുണ്ടെന്നും തുനിഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തുനിഷ പുകവലിക്കാൻ തുടങ്ങിയിരുന്നു. ഷീസാന്റെ അമ്മ തുനിഷയോട് ഷീസാന്റെ കാമുകിമാരെ കുറിച്ച് പറഞ്ഞ് ശല്യപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് താൻ അവരോട് സംസാരിച്ചെന്നും എന്തിനാണ് തുനിഷയെ തടഞ്ഞുനിർത്തുന്നതെന്ന് ചോദിച്ചതായും വനിത പറഞ്ഞു.

മകളുടെ മരണം കൊലപാതകമാകാമെന്ന് വനിത നേരത്തെ ആരോപിച്ചിരുന്നു. തുനിഷയെ നിർബന്ധിച്ച് മതം മാറ്റാൻ ഷീസാനും കുടുംബവും ശ്രമിച്ചതായും അവർ ആരോപിച്ചു. എന്നാൽ ഷീസാന്റെ കുടുംബം ഇത്തരം അവകാശവാദങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.

Content Highlights: vanita sharma interview, tunisha sharma death case, tunisha sharma case updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented