ഷീസാൻ ഖാൻ | ഫോട്ടോ: www.instagram.com/sheezan9/
മുംബൈ: നടി തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസാൻ ഖാൻ കസ്റ്റഡിയിൽ തുടരും. ഷീസാൻ ഖാൻ സമർപ്പിച്ച ജാമ്യാപേക്ഷ മുംബൈയിലെ വസായ് കോടതി തള്ളി. താനെ സെൻട്രൽ ജയിലിലാണ് ഷീസാൻ ഇപ്പോഴുള്ളത്. നടൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് റിപ്പോർട്ട്.
ഷീസാന് തുനിഷ ശർമയുടെ മരണവുമായി ഷീസാന് യാതൊരുവിധത്തിലുള്ള ബന്ധവുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചപ്പോൾ താരത്തിന് ജാമ്യം അനുവദിക്കരുതെന്ന് തുനിഷയുടെ കുടുംബം ആവശ്യപ്പെട്ടു. തരുൺ ശർമയാണ് തുനിഷയുടെ കുടുംബത്തിനുവേണ്ടി ഹാജരായത്. ശൈലേന്ദ്ര മിശ്ര, ശരദ് റായ് എന്നിവരാണ് ഷീസാന് വേണ്ടി വാദിച്ചത്.
കോടതിവിധി വന്ന വെള്ളിയാഴ്ച ഷീസാന് പിന്തുണയുമായി സഹോദരി ഫലക് നാസ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഷീസാനൊപ്പം നിൽക്കുമെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. എല്ലാവരുടേയും ഉദ്ദേശമെന്താണെന്ന് ദൈവത്തിന് അറിയാമെന്നും അവർ കുറിച്ചു. ഷീസാന് ഒപ്പം നിൽക്കുന്ന ചിത്രവും ഇതിനൊപ്പം ഫലക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ 24-നാണ് അഭിനയിച്ചു കൊണ്ടിരുന്ന സീരിയലിന്റെ സെറ്റിൽ തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ മുൻ കാമുകനും സഹതാരവുമായിരുന്ന ഷീസാനെ വസായ് പോലീസ് അറസ്റ്റ് ചെയ്തു. ജയിലിലായ ഷീസാൻ ഖാന് ശിക്ഷ വാങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് തുനിഷയുടെ അമ്മയും ഷീസാൻ നിരപരാധിയാണെന്നുപറഞ്ഞ് നടന്റെ കുടുംബവും നടത്തിയ വാർത്താസമ്മേളനങ്ങൾ ഏറെ ചർച്ചയായിരുന്നു.
Content Highlights: Tunisha Sharma death Case, Actor Sheezan Khan’s bail plea rejected
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..