മുടി മുറിക്കേണ്ട, വീട്ടില്‍ നിന്നും ഭക്ഷണം: ഷീസാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണന അനുവദിച്ച് കോടതി


തുനിഷ ശർമ, തുനിഷയും ഷീസാൻ ഖാനും | ഫോട്ടോ: www.instagram.com/_tunisha.sharma_/

ടെലിവിഷൻ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജയിലിലായ മുന്‍ കാമുകനും നടനുമായ ഷീസാന്‍ ഖാന് ജയിലില്‍ പ്രത്യേക പരിഗണന വേണമെന്ന് ആവശ്യം. കസ്റ്റഡി കാലയളവിൽ മുടി മുറിക്കാതിരിക്കരുത് എന്നാവശ്യപ്പെട്ട് ഷീസാൻ മുംബൈ കോടതിയിൽ അപേക്ഷ നൽകി. ഇതോടൊപ്പം വീട്ടിലുണ്ടാക്കിയ ഭക്ഷണം, മരുന്നുകള്‍, കസ്റ്റഡി കാലയളവില്‍ ജയിലിനുള്ളിലും പുറത്തും സുരക്ഷ എന്നിവയും ഷീസാന്‍ അവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളും മുടിമുറിക്കാതിരിക്കാനുള്ള ആവശ്യവും കോടതി അംഗീകരിച്ചു. ജയില്‍ മാര്‍ഗരേഖകള്‍ അനുസരിച്ച് ബന്ധുക്കളുടെ സന്ദര്‍ശനവും, സുരക്ഷയും അനുവദിക്കാമെന്നാണ് നിർദേശം.

പല്‍ഗര്‍ ജില്ലാ കോടതിയാണ് ഷീസാനെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ ദിവസവും ഷീസാന് തന്റെ മുടിയെക്കുറിച്ച് മാത്രമാണ് ചിന്തയെന്ന് തുനിഷയുടെ അഭിഭാഷകന്‍ ആരോപിച്ചു.

തുനിഷ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായിരുന്നു ഷീസാന്‍ ഖാന്‍. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

തുനിഷ ശര്‍മയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. തുനിഷ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് അവരെ രക്ഷിച്ചതെന്നും ഇതിന് മുൻപ് ഷീസാൻ പറഞ്ഞിരുന്നു.

വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷിസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. ആഴ്ചകൾ മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ടെലിവിഷന്‍ സീരിയല്‍ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായി. ഇടവേളയില്‍ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlights: Tunisha Sharma, Sheezan Khan, Tunish Sharma Instagram, Tunisha Sharma Photos


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented