തുനിഷ ശർമ, തുനിഷയും ഷീസാൻ ഖാനും | ഫോട്ടോ: www.instagram.com/_tunisha.sharma_/
ടിന്‍ഡറില്‍ പരിചയപ്പെട്ട വ്യക്തിയെ മരണത്തിന് മുന്‍പ് തുനിഷ ശര്‍മ ഡേറ്റ് ചെയ്തിരുന്നതായി മുന്‍ കാമുകന്റെ വെളിപ്പെടുത്തല്‍. മരണത്തിന് മുന്‍പ് ഇയാളുമായി തുനിഷ സംസാരിച്ചിരുന്നതായും ഷീസാന് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലാ കോടതി ഷീസാന്റെ ജാമ്യഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. തിങ്കളാഴ്ചയാണ് സംഭവം.
ഷീസാന്റെ അഭിഭാഷകന് ഷൈലേന്ദ്ര മിശ്ര മുഖേനെയാണ് ഇയാള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഷീസാനും തുനിഷയും പിരിഞ്ഞതിന് ശേഷം തുനിഷ മറ്റൊരാളെ ഡേറ്റ് ചെയ്തു. അലി എന്നാണ് ഇദ്ദേഹത്തിന്റെ പേര്, അഭിഭാഷകന് പറഞ്ഞു. മരണത്തിന് തൊട്ട് മുന്‍പ് 15 മിനിറ്റോളം അലിയുമായി തുനിഷ വീഡിയോ കോളില്‍ സംസാരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ഉര്‍ദ്ദു സംസാരിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണങ്ങള്‍ക്കും ഷീസാന് മരുപടി നല്കി. തനിക്കും തന്റെ സഹോദരിക്കും ഭാഷ വ്യക്തമായി അറിയില്ല എന്നതായിരുന്നു നടന്റെ മറുപടി. ഷീസാന്റെ അപേക്ഷ കോടതി ജനുവരി 11-ന് പരിഗണിക്കും.
തുനിഷ അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരയിലെ സഹതാരമായിരുന്നു ഷീസാന് ഖാന്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം തകർന്നതാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
തുനിഷ ശര്‍മയുമായുള്ള പ്രണയം അവസാനിപ്പിച്ചതിന് പിന്നില്‍ മതവും പ്രായവുമാണെന്ന് ഷീസാന് ഖാന് വ്യക്തമാക്കിയിരുന്നു. തുനിഷ നേരത്തേ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും അന്ന് താനാണ് അവരെ രക്ഷിച്ചതെന്നും ഇതിന് മുൻപ് ഷീസാൻ പറഞ്ഞിരുന്നു.
വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരാണ് തുനിഷയും ഷിസാനും. ഇരുപതുകാരിയായിരുന്ന തുനിഷയേക്കാള്‍ എട്ട് വയസ്സ് പ്രായക്കൂടുതലുണ്ട് ഷീസാന്. ആഴ്ചകൾ മുമ്പാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇതിന് പിന്നാലെയാണ് നടി ജീവനൊടുക്കിയതെന്ന് പോലീസ് പറയുന്നു. ടെലിവിഷന്‍ സീരിയല്‍ ചിത്രീകരണത്തിനിടെ തുനിഷയും ഷീസാനും വഴക്കുണ്ടായി. ഇടവേളയില്‍ ശുചിമുറിയിലേക്ക് പോയ നടി അവിടെ തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സെറ്റിലുള്ളവര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Content Highlights: Tunisha Sharma, Sheezan Khan, Tunish Sharma Instagram, Tunisha Sharma Photos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..