ടെലിവിഷന്‍ താരം ജന്നത്ത് സുബൈര്‍ റഹ്മാനി അഭിനയിച്ചു കൊണ്ടിരിക്കുന്ന ടെലിവിഷന്‍ സീരിയലില്‍ നിന്ന് പുറത്ത്. തു ആഷികി എന്ന പരമ്പരയില്‍ നിന്നാണ് ജന്നത്ത് പുറത്ത് പോയത്. 

സീരിയലില്‍ ജന്നത്തിന്റെ കഥാപാത്രം സഹതാരത്തിന്റെ കവിളില്‍ ചുംബിക്കുന്ന രംഗമുണ്ടായിരുന്നു. അത് ജന്നത്തിന്റെ അമ്മയ്ക്ക് ഇഷ്ടമായില്ല. സ്‌ക്രിപ്റ്റ് വായിച്ച് നോക്കിയ അമ്മ രംഗം മാറ്റണമെന്ന് സംവിധായകനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം സമ്മതിച്ചില്ല- ബോളിവുഡ് വിനോദ വെബ്സെറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചുംബനരംഗം ഒഴിവാക്കാമെന്ന് നിര്‍മാതാവ് വാക്കു തന്നതായാണ് ജന്നത് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. പക്ഷേ ജന്നത്തിന്റെ അമ്മയുടെ കടുംപിടുത്തങ്ങളില്‍ അണിയറ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും അതിനാല്‍ നടിയെ ഒഴിവാക്കിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights: Tu Aashiqui actress Jannat, 16,replaced after mother  refuses to do kissing