ഡ്രൈവിങ് ലൈസന്‍സിന്' ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന 'സുനാമി'യുടെ രണ്ടാംഘട്ട ചിത്രീകരണം ആരംഭിച്ചു.
കൊറോണ ഭീതിയില്‍ മലയാള സിനിമ ലോകവും ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ആദ്യം ചിത്രീകരണം നിര്‍ത്തിവെച്ച മലയാള സിനിമയാണ് സുനാമി.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളോടും കൂടിയാണ് ഇപ്പോള്‍ രണ്ടംഘട്ട ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. 50 പേര്‍ മാത്രമാണ് ചിത്രീകരണത്തില്‍ പങ്കെടുക്കുന്നത്. തെര്‍മല്‍ സ്‌കാനര്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരണം.
പാണ്ടാ ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണി നിര്‍മ്മിച്ച് നടനും സംവിധായകനുമായ ലാല്‍ തിരകഥയെഴുതുന്ന സിനിമയാണ് 'Tസുനാമി'. ലാലിന്റെ മരുമകനാണ് അലന്‍.
ബാലു വര്‍ഗീസ് നായകനായെത്തുന്ന ചിത്രത്തില്‍ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രതീഷ് രാജാണ്. യാക്‌സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണ് സുനാമിയുടെ സംഗീത സംവിധാനം.
Content Highlights : Tsunami restarts Shooting amid Lockdown regulations, jean paul lal, lal, balu vargheese