സിനിമയുടെ ലൊക്കേഷനിൽ നിന്നും
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഈ ചിത്രം നിർമിക്കുന്നത്. വല്ലാർപാടം ആൽഫ ഹൊറൈസൺ ബിൽഡിങ്ങിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. കെ.പി.സി.സി എക്സിക്കുട്ടീവ് മെംബർ അഡ്വ.കെ.പി.ഹരിദാസ് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് അഷ്ക്കർ സൗദാൻ, പന്മരാജ് രതീഷ് ,സുധീർ, കോട്ടയം നസീർ എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.
സ്വാസ്വികയാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. പൂർണമായും ക്രൈം ഇൻ വസ്റ്റിഗേഷനിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നല്ലൊരു ഇടവേളയ്ക്കു ശേഷം ലഷ്മി റായ് സുപ്രധാനമായ വേഷത്തിൽ എത്തുന്നു.
കമ്മീഷണർ റേച്ചൽ പുന്നൂസ് എന്ന കഥാപാത്രത്തെയാണ് ലഷ്മി റായ് അവതരിപ്പിക്കുന്നത്.
അപ് കമിംഗ് ആർട്ടിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന അഷ്ക്കർ സൗദാനാണ് ഈ ചിത്രത്തിലെ നായകൻ ബാബു ആന്റെണി, അജു വർഗ്ഗീസ്, സൈജുക്കുറുപ്പ്, ഇർഷാദ്, ഇന്ദ്രൻസ്, റിയാസ് ഖാൻ, കോട്ടയം നസീർ, പത്മരാജ് രതീഷ് രവീന്ദ്രൻ, സുധീർ, ഇടവേള ബാബു,. നിർമ്മൽ പാലാഴി, ഇനിയ. ഗൗരിനന്ദ, പൊൻവണ്ണൻ, ബോബൻ ആലുംമൂടൻ, സീത, അമീർ നിയാസ്, രാജേഷ് മാധവ്, കുഞ്ചൻ, ആശാ നായർ, കലാഭവൻ ഹനീഫ് തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഏ.കെ. സന്തോഷിന്റേതാണു തിരക്കഥ. പ്രശസ്ത നടി സുകന്യയുടേതാണു ഗാനങ്ങൾ. സംഗീതം - ഫോർ മ്യൂസിക്ക് & ശരത്. ഛാഗ്രഹണം - രവിചന്ദ്രൻ. എഡിറ്റിംഗ് - ജോൺ കുട്ടി. കലാസംവിധാനം - ശ്യാം കാർത്തികേയൻ. മേക്കപ്പ് - രഞ്ചിത്ത് അമ്പാടി. കോസ്റ്റും - ഡിസൈൻ - നാഗ രാജ്. ചീഫ് അസ്റ്റോസ്റ്റിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ. അസോസിയേറ്റ് ഡയറക്ടർ -വൈശാഖ് നന്തിലത്തിൽ. സംഘട്ടനം - സ്റ്റണ്ട് ശിവാ, കനൽക്കണ്ണൻ, പഴനി രാജാ ഫിയോണിക്സ്, പ്രഭു. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജസ്റ്റിൻ കൊല്ലം. പ്രൊഡക്ഷൻ കൺടോളർ - അനീഷ് പെരുമ്പിലാവ്. കൊച്ചി, ചെന്നൈ കുട്ടിക്കാനം എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. വാഴൂർ ജോസ്. ഫോട്ടോ - ശാലു പേയാട്.
Content Highlights: TS Suresh Babu DNA Movie Lakshmi Rai Rai Laxmi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..