Troy Kotsur | Photo Credit: AFP
ഓസ്കര് വേദിയില്‍ ചരിത്രം കുറിച്ച് നടന് ട്രോയ് കോഡ്സുര്‍. കേള്‍വിയും സംസാരശേഷിയുമില്ലാത്ത ഈ അമേരിക്കന്‍ താരം ഓസ്കറില് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ്.
1968 ലാണ് ട്രോയിയുടെ ജനനം. ജനിച്ച് ഒരു മാസം തികഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ മകന് കേള്‍വി ശേഷിയില്ലെന്ന് മനസ്സിലാക്കുന്നത്. അമേരിക്കന്‍ ആംഗ്യ ഭാഷയില്‍ ട്രോയിയെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈ എടുത്തു. ഫീനിക്സ് ഡേ സ്കൂള്‍ ഫോര്‍ ഡെഫിലാണ് ട്രോയ് പഠിച്ചത്. തിയേറ്റര്‍, ടെലിവിഷന്‍, ഫിലിം കോഴ്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ട്രോയ് നാഷണല്‍ തിയേറ്റര്‍ ഫോര്‍ ഡെഫിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു.
2001 ലാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് തിരക്കുള്ള നടനായി പേരെടുത്തതിന് ശേഷം 2007 ല്‍ ദ നമ്പര്‍ 23 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ദ യൂണിവേഴ്സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
കോഡയിലെ ഫ്രാങ്ക് റോസി എന്നന കഥാപാത്രമാണ് ട്രോയിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
' പരിമിതികളെ അവസരങ്ങളാക്കാന്‍ ബാല്യകാലം മുതലേ ഞാന്‍ പരിശീലിച്ചിരുന്നു. ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ. എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു'- ട്രോയ് പറഞ്ഞു.
Content Highlights: Troy Kotsur, deaf actor, Oscar for Best supporting actor, Oscar 2022, Coda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..