'വൃത്തി വേണ്ടതു തന്നെ, പക്ഷേ വെള്ളം പാഴാക്കരുത് എം പീ...' നുസ്രത് ജഹാനോട് ആരാധകര്‍


വൈറസ് പടരുന്നത് തടയാന്‍ കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് എം. പി കൈകള്‍ കഴുകുന്നത്.

-

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ കൈകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന നിര്‍ദേശമുള്‍ക്കൊണ്ട് ഇടയ്ക്കിടെ കൈകള്‍ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുന്ന വീഡിയോകളാണ് സോഷ്യല്‍മീഡിയ നിറയെ. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായ ക്യാമ്പെയ്‌നില്‍ സിനിമാതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും ഹാന്റ് വാഷ് ചലഞ്ച് വീഡിയോകളുമായി രംഗത്തു വരുന്നുണ്ട്.

ചലഞ്ചിന്റെ ഭാഗമായി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം. പിയുമായ നുസ്രത് ജഹാനും കൈ കഴുകുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വൈറസ് പടരുന്നത് തടയാന്‍ കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചുകൊണ്ടാണ് എം. പി കൈകള്‍ കഴുകുന്നത്. വൈറസിനെ തുരത്താനുള്ള ബോധവത്ക്കരണമെല്ലാം നല്ലതു തന്നെ, പക്ഷേ വെള്ളം ഇങ്ങനെ പാഴാക്കി കളയുന്നത് ശരിയാണോ എന്നാണ് നടിയുടെ വീഡിയോ കണ്ട് പലരും ചോദിക്കുന്നത്. നടി അശ്രദ്ധയോടെ വെള്ളം പാഴാക്കുന്നുവെന്നും ഒരു എം പിയായിട്ടു പോലും വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന അറിയില്ലേയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്.

Content Highlights : trolls against nusrat jahan mp's instagram video corona virus awareness hand was challenge

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented