മൈക്ക് സിനിമയുടെ പോസ്റ്റർ, അനശ്വര രാജൻ | ഫോട്ടോ: www.instagram.com/anaswara.rajan/
ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ ജെഎ എന്റർടൈൻമെന്റ് ആദ്യമായി നിർമ്മിക്കുന്ന മലയാള ചിത്രം മൈക്കിന്റെ അണിയറപ്രവർത്തകർ ഒരുക്കുന്ന രസകരമായ മത്സരമാണ് 'ട്രാവൽ വിത്ത് മൈക്ക്'. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മത്സരം നടത്തുന്നത്. യാത്രകൾ നമ്മളെ പുതിയ കാഴ്ചകളും, സംസ്കാരവും, മനുഷ്യരെയും പരിചയപ്പെടുത്തും. അങ്ങനെ നിങ്ങളുടെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച ഒരു യാത്രയുടെ ഓർമ്മകൾ (ഫോട്ടോസ് / വീഡിയോസ് ) #travelwithmike എന്ന ഹാഷ്‌ടാഗോടെ മൈക്കിന്റെ ഒഫീഷ്യൽ പേജിനെ ടാഗ് ചെയ്ത് അപ്‌ലോഡ് ചെയ്യണം. അല്ലെങ്കിൽ മൈക്ക് സിനിമയുടെ ഒഫീഷ്യൽ പേജിൽ കമന്റ് ആയിട്ടോ മെസ്സേജ് ആയിട്ടോ നിങ്ങളുടെ യാത്രായോർമ്മകൾ #travelwithmike എന്ന ഹാഷ്‌ടാഗോടെ പങ്കുവെക്കാവുന്നതുമാണ്. ഓഗസ്റ്റ് 12 വെള്ളിയാഴ്ചയാണ് എൻട്രികൾ അയക്കേണ്ട അവസാന തീയതി.
കോണ്ടസ്റ്റിലെ വിജയികൾക്ക് പ്രീ റിലീസ് ഇവന്റിൽ ടീം മൈക്കിനെ കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിക്കും ഒപ്പം മറ്റൊരു വലിയ സർപ്രൈസും വിജയികൾക്കായി അണിയറപ്രവർത്തകർ ഒരുക്കിയിട്ടുണ്ട്. സമകാലീന പ്രസക്തമായ പ്രമേയം ചർച്ച ചെയ്യുന്ന മൈക്കിന്റെ ട്രെയ്‌ലർ ഒരു മില്യൺ കാഴ്ചകാരുമായി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മൈക്കിൽ നവാഗതനായ രഞ്ജിത്ത് സജീവും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, സിനി എബ്രഹാം, രാഹുൽ, നെഹാൻ, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്. ആഷിഖ് അക്ബർ അലിയുടേതാണ് തിരക്കഥ.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവെയാണ്. ചിത്രസംയോജനം വിവേക് ഹർഷൻ. കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈൽ കോയ, അരുൺ ആലാട്ട്, വിനായക് ശശികുമാർ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ഹിഷാം അബ്ദുൾ വഹാബാണ് സംഗീതം നൽകുന്നത്. മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാൻസ് ഗ്രൂപ്പ് കിംഗ്സ് യുണൈറ്റഡിന്റെ പിന്നിലുള്ള സുരേഷ് മുകുന്ദ്, നൃത്തസംവിധായകർ ഗായത്രി രഘുറാം, ഗ്രീഷ്മ നരേന്ദ്രൻ എന്നിവർ ചേർന്നാണ് നൃത്തസംവിധാനം.
രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. സോണിയ സാൻഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജൻ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്സ് പ്രഭുവും, അർജ്ജുനുമാണ്. രാഹുൽ രാജിന്റേതാണ് സ്റ്റിൽസ്. ഡേവിസൺ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷൻ കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈൻ ജയറാം രാമചന്ദ്രൻ. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കൈകാര്യം ചെയ്യുന്നത്. സെഞ്ചുറി വിതരണം ചെയ്യുന്ന മൈക്ക് ഓഗസ്റ്റ് 19ന് തീയേറ്ററുകളിലേക്കെത്തും.
Content Highlights: travel with mike contest by mike movie team, john abraham, anaswara rajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..