ട്രെയിലറിൽ നിന്നും, ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SCREEN GRAB, SPECIAL ARRANGEMENTS
ട്രാൻസ്ഫോർമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ 'ട്രാൻസ്ഫോർമേഴ്സ്: റൈസ് ഓഫ് ദ് ബീസ്റ്റ്സി'ന്റെ ട്രെയിലർ പുറത്തിറങ്ങി. ട്രാൻസ്ഫോർമേഴ്സ് പരമ്പരയിലെ ഏഴാമത്തെ സിനിമയാണിത്. 2018-ൽ പുറത്തിറങ്ങിയ ബംബിൾബീ എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ചിത്രം. സ്റ്റീവൻ കേപ്പിൾ ജൂനിയർ ആണ് സംവിധാനം.
ആന്തണി റാമോസ്, ഡൊമിനിക് ഫിഷ്ബാക്ക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഒപ്റ്റിമസ് പ്രൈം, ബംബിൾ ബീ തുടങ്ങിയ ട്രാൻസ്ഫോർമേഴ്സ് കഥാപാത്രങ്ങളും ചിത്രത്തിലുണ്ട്.
ട്രാൻസ്‌ഫോർമേഴ്‌സ് സീരിസിന്റെ ആരാധകർക്ക് വിരുന്നാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജൂൺ ഒൻപതിന് കേരളത്തിൽ ഇ ഫോർ എന്റർടെയിൻമെന്റ്സ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
Content Highlights: transformers rise of the beasts trailer released


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..