ആർ.ആർ.ആറിൽ നിന്നും, ടോബി വിഗ്വേ | PHOTO: PTI, FACEBOOK/ TOBE NWIGWE
ലോകമെമ്പാടും ഒട്ടനവധി ആരാധകരെ നേടിയ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ. ചിത്രത്തിലെ 'നാട്ടു നാട്ടു' ഗാനം ഓസ്കർ കൂടി നേടിയതോടെ ചിത്രത്തിന്റെ ജനപ്രീതി വർദ്ധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന് രാജമൗലി വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ, ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് ട്രാൻസ്ഫോമേഴ്സ് താരവും ഗായകനുമായ ടോബി വീഗ്വേ. ട്രാൻസ്ഫോമേഴ്സ് സീരിസിലെ ഏറ്റവും പുതിയ ചിത്രമായ 'ട്രാൻസ്ഫോമേഴ്സ് : റൈസ് ഓഫ് ദ് ബീസ്റ്റ്സിൽ ടോബി അഭിനയിക്കുന്നുണ്ട്.
ആർ.ആർ.ആർ തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണെന്ന് ടോബി പറഞ്ഞു. ആർ.ആർ.ആർ ഗംഭീരസിനിമയാണെന്ന് അഭിപ്രായപ്പെട്ട താരം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും വെളിപ്പെടുത്തി. ജൂനിയർ എൻ.ടി.ആറിനെ പ്രകീർത്തിക്കാനും താരം മറന്നില്ല. ജൂനിയർ എൻ.ടി.ആർ അസാധാരണ പ്രതിഭയാണെന്നും ട്രാൻസ്ഫോമേഴ്സ് ഹിന്ദിയിൽ ഒരുക്കിയിരുന്നെങ്കിൽ തന്റെ വേഷം ചെയ്യാൻ യോജിച്ചത് ജൂനിയർ എൻ.ടി.ആർ ആണെന്നും ടോബി കൂട്ടിച്ചേർത്തു.
ഹിറ്റ് ചിത്രമായ ആര്‍.ആര്‍.ആറിന് തുടർച്ച ഉണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷമാണ് സംവിധായകന്‍ രാജമൗലി അറിയിച്ചത്. ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ 'ആര്‍.ആര്‍.ആറി'ന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വീണ്ടും സംവിധായകന്‍ പ്രതികരിച്ചിരുന്നു. 'ആര്‍.ആര്‍.ആറി'ന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥയുടെ പണികള്‍ വേഗത്തിലാക്കുമെന്ന് പറഞ്ഞ രാജമൗലി ഓസ്‌കര്‍ നേട്ടമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
സ്വാതന്ത്ര്യസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയില്‍ രാജമൗലി 'ആര്‍.ആര്‍.ആറി'ല്‍ അവതരിപ്പിച്ചത്. രാമരാജുവായി രാംചരണ്‍ തേജയും കൊമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയാ ഭട്ട്, ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റുവേഷങ്ങളിലെത്തിയത്.
Content Highlights: Transformers Rise of Beasts actor Tobe Nwige about rajamouli movie rrr


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..