ടുവില്‍ ട്രാന്‍സിന് സെന്‍സര്‍ ബോര്‍ഡ് അനുമതി. ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി ഫഹദ് ഫാസില്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

ചിത്രത്തിലെ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് തിരുവനന്തപുരം സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സംവിധായകന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് ചിത്രം അയച്ചിരിക്കുകയായിരുന്നു. റിവൈസിംഗ് കമ്മിറ്റിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഫെബ്രുവരി 20ന് ചിത്രം തീയേറ്ററുകളിലെത്തും.

ട്രേഡ് അനലിസ്റ്റും സിനിമാ നിരൂപകനുമായ ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന വെള്ളിയാഴ്ച്ച റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് സെന്‍സര്‍ ബോര്‍ഡിന്റെ പ്രശ്‌നങ്ങള്‍ മൂലം കുരുക്കിലായിരിക്കുന്നത്. 

വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നസ്രിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിനായകന്‍, ശ്രീനാഥ് ഭാസി, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിടുന്നു. 

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അന്‍വര്‍ റഷീദ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. 

trance movie

Content Highlights : trance movie clears UA certificate by censor board revising committee fahad faasil nazriya