-
ട്രാൻസ് സിനിമയ്ക്ക് വേണ്ടി ആംസ്റ്റർഡാമിലെ റെഡ് ലൈറ്റ് ഡിസ്ട്രിക്ട് കൊച്ചിയിൽ സൃഷ്ടിച്ചത് വെറും 14 ദിവസം കൊണ്ടാണെന്ന് കലാ സംവിധായകൻ അജയൻ ചാലിശ്ശേരി. ഫെയ്സ്ബുക്കിലാണ് സെറ്റ് നിർമിക്കുന്നതിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും അദ്ദേഹം പങ്കുവച്ചത്.
അജയൻ ചാലിശ്ശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
സത്യമാണ് !
ആംസ്റ്റർഡാം നമ്മുടെ കൊച്ചിയിലാണ് !!
ആംസ്റ്റർഡാം ലെ റെഡ് ഡിസ്ട്രിക്റ്റിൽ സിനിമാ ചിത്രീകരണത്തിനു അനുമതിയില്ലാത്തത് കൊണ്ട് ആ സ്ട്രീറ്റിലേക്ക് എൻട്രിയെല്ലാം അവിടെത്തന്നെ ഷൂട്ട് ചെയ്‌തതിനു ശേഷം ബാക്കി ഷൂട്ടിംഗ് ഫുട്ടേജ് നോക്കി നമ്മളിവിടെ ഫോർട്ട് കൊച്ചിയിൽ
അവിടത്തെ ആർക്കിടെക്ചറിനോട് സാമ്യമുള്ള ബിൽഡിംഗ് ഏരിയയിൽ സെറ്റ് ഇടുകയായിരുന്നു.ഏകദേശം 14 ദിവസങ്ങൾ എടുത്താണ് മഴദിവസങ്ങൾക്കുള്ളിലും സെറ്റ് പൂർത്തിയാക്കിയത്.
അൻവർ റഷീദ് സംവിധാനം ചെയ്ത ട്രാൻസ് മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ഫഹദിനും നസ്രിയയ്ക്കും പുറമെ ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസ്, ഗൗതം വാസുദേവ മേനോൻ, ചെമ്പൻ വിനോദ്, വിനായകൻ. അമാൽഡ ലിസ്, സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, സ്രിന്ദ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ വേഷമിട്ടിരുന്നു.
Content Highlights: trance movie climax scene shot in fort kochi, Amsterdam red light district, Fadhadh Nazriya, Ajayan Chalissery


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..